Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂർ ബ്ലോക്ക്:...

പേരാവൂർ ബ്ലോക്ക്: ഇടതിന്​ സാധ്യത; പോരാടാനുറച്ച്​ യു.ഡി.എഫ്​

text_fields
bookmark_border
പേരാവൂർ: തുടർച്ചയായി മൂന്നുതവണ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭരണസാരഥ്യം വഹിക്കുന്ന ഇടത് മുന്നണിക്ക് തന്നെയാണ് ഇത്തവണയും വിജയ സാധ്യത. കണിച്ചാർ, കേളകം, കൊട്ടിയൂർ‍, മുഴക്കുന്ന്‍, കോളയാട്, മാലൂർ, പേരാവൂർ എന്നീ ഏഴ്​ ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്കിൽപെടുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനു 425.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. പേരാവൂർ, കണിച്ചാർ, ആറളം, കൊട്ടിയൂർ, മുഴക്കുന്ന്, വേക്കളം, കണ്ണവം, വെള്ളർവള്ളി, തോലമ്പ്ര, കേളകം, കോളയാട്, ശിവപുരം, മണത്തണ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡുകളുണ്ട്. 13 ഡിവിഷനുകളിൽ എട്ട് സീറ്റുകളിൽ വിജയിച്ചാണ് കഴിഞ്ഞ തവണ ഇടത് ഭരണം നടത്തിയത്. ഇടതുമുന്നണിയിൽ ഏഴിടത്ത്​ സി.പി.എമ്മും സി.പി.ഐ ഒരിടത്തുമാണ്​ ജയിച്ചത്​. യു.ഡി.എഫിന്​ അഞ്ച്​ ഡിവിഷൻ ലഭിച്ചതിൽ കോൺഗ്രസ്​ -നാല്​, കേരള കോൺഗ്രസ്​ -ഒന്ന്​ എന്നിങ്ങനെയാണ്​ കക്ഷിനില. ഇൗ ​തെരഞ്ഞെടുപ്പിൽ പാല, അടക്കാത്തോട്, കേളകം, കൊട്ടിയൂർ, കോളയാട്, കൊളക്കാട് എന്നീ ഡിവിഷനുകളാണ് യു.ഡി.എഫ് പ്രതീക്ഷ. മുഴുവൻ ഡിവിഷനിലും സ്​ഥാനാർഥികളെ നിർത്തി പ്രചാരണമടക്കം സജീവമായി പോരാടാനുറച്ചാണ്​ യു.ഡി.എഫി​ൻെറ നീക്കം. ഇതിൽ കേളകം, കോളയാട് ഡിവിഷനുകളിൽ മത്സരം തീപാറും. കേളകത്ത് നിലവിലെ പഞ്ചായത്ത് പ്രസിഡൻറ്​ മൈഥിലി രമണനെയാണ് സീറ്റ് തിരിച്ചുപിടിക്കാൻ ഇടതുമുന്നണി കളത്തിലിറക്കിയത്. യു.ഡി.എഫ്​ സീറ്റായ പാല ഡിവിഷൻ ലീഗിന് ലഭിക്കാത്തതിൽ അതൃപ്തി ബാക്കിയുണ്ട്. അമ്പായത്തോട്, പേരാവൂർ, ആലച്ചേരി, കാഞ്ഞിലേരി, മാലൂർ, മുരിങ്ങോടി, മുഴക്കുന്ന് എന്നിവ ഇടത് കോട്ടകളാണ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും എട്ട് സീറ്റ് നേടുമെന്നാണ് ഇടത് പ്രതീക്ഷ. ഭൂരിപക്ഷം നേടിയാൽ മുഴക്കുന്ന് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന കെ. സുധാകരന്‍ (സി.പി.എം) പ്രസിഡൻറാകാനാണ് സാധ്യത. മുമ്പ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്നു ഇദ്ദേഹം. വാർഡ്​, സ്​ഥാനാർഥി, മുന്നണി, പാർട്ടി എന്ന ക്രമത്തിൽ 1. പാല- ബൈജു വര്‍ഗീസ് (യു.ഡി.എഫ് -കോണ്‍.) മുഹമ്മദ് മുസ്തഫ (എൽ.ഡി.എഫ് -സി.പി.ഐ) കെ.കെ.ഉമേശന്‍ (എൻ.ഡി.എ -ബി.ജെ.പി) 2. അടക്കാത്തോട് വത്സമ്മ (യു.ഡി.എഫ് -കോണ്‍.) മേരിക്കുട്ടി കഞ്ഞിക്കുഴിയില്‍ (എൽ.ഡി.എഫ് -കേരള കോണ്‍ഗ്രസ് എം) ഉഷ (എൻ.ഡി.എ -ബി.ജെ.പി) 3. അമ്പായത്തോട് കെ.എന്‍. സുനീന്ദ്രന്‍ (എൽ.ഡി.എഫ്​ -സി.പി.എം) ജോയ് സെബാസ്​റ്റ്യന്‍ (യു.ഡി.എഫ് -കേരള കോണ്‍. ജോസഫ്) ഔസേഫ് വടക്കേക്കൂറ്റ് (എൻ.ഡി.എ -ബി.ജെ.പി) നാരായണകുമാര്‍ (സ്വത.) 4. കൊട്ടിയൂര്‍ ഇന്ദിര ശ്രീധരന്‍ (യു.ഡി.എഫ് -കോണ്‍.) ത്രേസ്യാമ്മ (എൽ.ഡി.എഫ് -സി.പി.എം) പ്രഭ ബാബു(എൻ.ഡി.എ -ബി.ജെ.പി) 5. കേളകം ജീമോള്‍ (യു.ഡി.എഫ് -കോണ്‍.) മൈഥിലി രമണന്‍ (എൽ.ഡി.എഫ് -സി.പി.എം) പി.എസ്. ചിഞ്ചു (ബി.ജെ.പി) 6.കൊളക്കാട് പാല്‍ ഗോപാലന്‍ (യു.ഡി.എഫ് -കോണ്‍.) സതീശന്‍ മരാടി (എൽ.ഡി.എഫ് -സി.പി.എം) എ.കെ. വിബിന്‍ (എൻ.ഡി.എ -ബി.ജെ.പി) 7. പേരാവൂര്‍ പ്രീത ദിനേശന്‍ (എൽ.ഡി.എഫ് -സി.പി.ഐ) ഷിജിന സുരേഷ് (യു.ഡി.എഫ് -കോണ്‍.) ആര്‍. ഉഷ (എൻ.ഡി.എ -ബി.ജെ.പി) 8. കോളയാട് എ.ടി.കെ. മുഹമ്മദ് (എൽ.ഡി.എഫ് -സി.പി.എം) എം.ജെ. പാപ്പച്ചന്‍ മാസ്​റ്റര്‍ (യു.ഡി.എഫ് -കോണ്‍.) എന്‍. ജനാര്‍ദനന്‍ മാസ്​റ്റര്‍ (എൻ.ഡി.എ -ബി.ജെ.പി) വാച്ചാലി രാജന്‍ (സ്വത.) 9. ആലച്ചേരി റീന നാരായണന്‍ (എൽ.ഡി.എഫ് -സി.പി.എം) രൂപ വിശ്വനാഥന്‍ (യു.ഡി.എഫ്​ -കോണ്‍.) ബിന്ദു സദാനന്ദന്‍ (എൻ.ഡി.എ -ബി.ജെ.പി) 10. കാഞ്ഞിലേരി ഷിഹാബ് പട്ടാരി (എൽ.ഡി.എഫ് -സി.പി.എം) ടി. അബ്​ദുൽ ലത്തീഫ് (യു.ഡി.എഫ് -ലീഗ്) രാജേഷ് കാവുമ്പാട്ടില്‍ (എൻ.ഡി.എ -ബി.ജെ.പി) 11. മാലൂര്‍ പ്രേമി പ്രേമന്‍ (എൽ.ഡി.എഫ് -സി.പി.എം) വിന്‍സി സാജി (യു.ഡി.എഫ് -കോണ്‍.) റീജ രാഘവന്‍ (എൻ.ഡി.എ -ബി.ജെ.പി) 12. മുരിങ്ങോടി പ്രീതിലത (എൽ.ഡി.എഫ് -സി.പി.എം) സതി കാറാട്ട് (യു.ഡി.എഫ് -കോണ്‍.) ഉഷാകുമാരി (എൻ.ഡി.എ -ബി.ജെ.പി) 13.മുഴക്കുന്ന് കെ. സുധാകരന്‍ (എൽ.ഡി.എഫ് -സി.പി.എം) കെ.എം. ഗിരീഷ് (യു.ഡി.എഫ് -കോണ്‍.) എം. ഹരിദാസ് (എൻ.ഡി.എ -ബി.ജെ.പി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story