Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.സി. സുഷാന്ത്...

കെ.സി. സുഷാന്ത് അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് ചരിത്ര വിഭാഗം പൂർവവിദ്യാർഥിയും കിഴക്കെ കതിരൂർ സ്വദേശിയുമായ കെ.സി. സുഷാന്തിനെ ബ്രണ്ണൻ കോളജ് ചരിത്ര വിഭാഗം പൂർവവിദ്യർഥികൾ അനുസ്മരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വിനോദ് പരിയാരം അധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗത്തിന് പൂർവ വിദ്യാർഥികൾ മൈക്ക് സെറ്റ് കൈമാറി. കാമ്പസിൽ തണൽ മരവും നട്ടു. ഡോ. വിനോദ് നാവത്ത്, കെ.സി. സൂരജ്, സി.കെ. ജിജേഷ് എന്നിവർ സംസാരിച്ചു. വിനീഷ് സി. ഒഞ്ചിയം സ്വാഗതവും ദിവ്യ കേളോത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story