Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'കുടിവെള്ള'മെത്തിക്കാൻ...

'കുടിവെള്ള'മെത്തിക്കാൻ 'കുട്ടി'സ്ഥാനാർഥി

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി കോളനിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന അവകാശവാദവുമായി സ്വതന്ത്ര സ്ഥാനാർഥി മത്സരരംഗത്ത്​. കൊളച്ചേരി പഞ്ചായത്തിലെ 11ാം വാർഡായ നൂഞ്ഞേരിയിലാണ്​ സ്വതന്ത്ര സ്ഥാനാർഥിയായ 21കാരി കെ. ശരണ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​. സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദധാരിയായ ശരണ്യ ഒാ​േട്ടാറിക്ഷ ചിഹ്നത്തിലാണ്​ കന്നിയങ്കത്തിൽ ജനവിധി തേടുന്നത്​. പ്രദേശത്തെ സാമൂഹിക, സാംസ്​കാരിക രംഗത്തെ സജീവ പ്രവർത്തകയാണ്​ യുവതി. സാമൂഹിക സേവനത്തിന് 2019ലെ സംസ്ഥാന യുവജന ക്ഷേമ ബോർഡി​ൻെറ സ്വാമി വിവേകാനന്ദൻ പുരസ്കാരം നേടിയ 'യുവ ക്ലബി'​ൻെറ ​േജാ. സെക്രട്ടറിയാണ്​. കുടിവെള്ള പ്രശ്നത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ്​ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന്​ ശരണ്യ പറഞ്ഞു. ശരണ്യക്ക്​ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് എൽ.ഡി.എഫ്​ അവരുടെ സ്ഥാനാർഥിയെ പിൻവലിച്ചിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story