Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂട്ടറും ബൈക്കും...

സ്​കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വനിത എസ്.ഐക്ക് പരിക്ക്

text_fields
bookmark_border
മാഹി: സ്​കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്​കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വനിത എസ്.ഐക്ക് പരിക്കേറ്റു. മാഹി മുണ്ടോക്കിലെ റീന മേരി ഡേവിഡിനാണ്​ (50) പരിക്കേറ്റത്. മാഹി സബ്​ജയിലിന് പിന്നിൽ കുന്നത്ത് റോഡിലാണ് അപകടം. വലത് കൈക്കും കാലിനും പരിക്കേറ്റ എസ്.ഐക്ക് മാഹി ഗവ. ജനറൽ ആശുപത്രിയിലും വടകര സഹകരണ ആശുപത്രിയിലും ചികിത്സ നൽകി. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി ആവശ്യത്തിനായുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. ബൈക്കോടിച്ച മുഹമ്മദ് ഹമീദി​ൻെറ (19) പേരിൽ മാഹി പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story