Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎരഞ്ഞോളിയിൽ പോരാട്ടം...

എരഞ്ഞോളിയിൽ പോരാട്ടം പേരിനുമാത്രം

text_fields
bookmark_border
തലശ്ശേരി: ഇടതിന്​ ശക്​തമായ മേൽകൈയ്യുള്ള എരഞ്ഞോളി പഞ്ചായത്തിൽ പോരാട്ടം പേരിനുമാത്രമാണ്​. 16 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന്. ഇതിൽ വലിയ മാറ്റമൊന്നും ഇൗ തെരഞ്ഞെടുപ്പിൽ സാധ്യമല്ല. എന്നാൽ, മാറിയ രാഷ്​ട്രീയ സാഹചര്യം തങ്ങൾക്ക്​ അനുകൂലമാകുമെന്നാണ്​ യു.ഡി.എഫി​ൻെറ കണക്കുകൂട്ടൽ. അതിനാൽ തന്നെ എല്ലാ വാർഡിലും സ്​ഥാനാർഥികളെ നിർത്തിയാണ്​ യു.ഡി.എഫ്​ കളത്തിലിറങ്ങിയിരിക്കുന്നത്​. കോൺസ്ര്​ –14, മുസ്​ലിം ലീഗ്​ –രണ്ട്​ എന്നിങ്ങനെയാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥി നില. എൽ.ഡി.എഫിൽ 15 സീറ്റിൽ സി.പി.എമ്മും ഒരു സീറ്റിൽ സി.പി.െഎയുമാണ്​ മത്സരിക്കുന്നത്​. മൂർക്കോത്തുമുക്കിൽ നിന്ന് തെരഞ്ഞെടുക്ക​െപ്പട്ട കോൺഗ്രസിലെ വിമല ടീച്ചറാണ് പഞ്ചായത്തി​ൻെറ ഏക പ്രതിപക്ഷാംഗം. 1963ൽ രൂപവത്​കൃതമായ പഞ്ചായത്തിൽ പ്രതിപക്ഷം ഉണ്ടായിട്ടുള്ളത് വല്ലപ്പോഴുമാണ്. പ്രതിപക്ഷത്ത് രണ്ടിൽ കൂടുതൽ അംഗബലം ഇതുവരെ ഉയർന്നിട്ടില്ല. 14 ഇടങ്ങളിൽ സ്​ഥാനാർഥികളെ നിർത്തി ബി.ജെ.പിയും മത്സരരംഗത്ത്​ സജീവമാണ്​. പഞ്ചായത്തിലെ ആകെ വോട്ടർമാർ -21235, സ്ത്രീ. -11617, പുരു. -9618. കക്ഷിനില --------------------------- സി.പി.എം -14 സി.പി.ഐ -1 കോൺഗ്രസ് -1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story