Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹപാഠികൾ...

സഹപാഠികൾ പോർക്കളത്തിലാണ്​​

text_fields
bookmark_border
പേരാവൂർ: സഹപാഠികൾ പേരാവൂരിലെ പോർക്കളത്തിലിറങ്ങിയത് കൗതുകമായി. ഒരേ ക്ലാസിൽ പഠിച്ചവർ ഒന്നിച്ച്, ഒരേ പാർട്ടിക്കു വേണ്ടി, ഒരേ വാർഡിലും ഒരേ ഡിവിഷനിലും മത്സരരംഗത്ത്. ജില്ല പഞ്ചായത്തിലെ പേരാവൂർ ഡിവിഷനിലേക്ക് മത്സരിക്കുന്ന ജൂബിലി ചാക്കോ, ഈ ഡിവിഷനു കീഴിൽവരുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ പേരാവൂർ ഡിവിഷനിലെ സ്ഥാനാർഥി ഷിജിന സുരേഷ്, ഈ രണ്ട് ഡിവിഷനുകൾക്കും കീഴിൽ വരുന്ന പേരാവൂർ പഞ്ചായത്ത് പത്താം വാർഡായ മുള്ളേരിക്കലിൽ മത്സരിക്കുന്ന നൂറുദ്ദീൻ മുള്ളേരിക്കൽ എന്നിവരാണ് സഹപാഠികളായ ഇപ്പോഴത്തെ സ്ഥാനാർഥികൾ. മൂന്നുപേരും കോൺഗ്രസി​ൻെറ സ്ഥാനാർഥികളാണ്. ചിഹ്നവും ഒന്നുതന്നെ. പ്രചാരണ പരിപാടികളും ഒന്നിച്ചുതന്നെയാണ് മൂവരും നടത്തുന്നത്. പഞ്ചായത്തിലെ മുള്ളേരിക്കൽ വാർഡിൽ നിലവിലുള്ള പഞ്ചായത്ത് അംഗമായിരുന്നു ജൂബിലി ചാക്കോ. ബാക്കി രണ്ടുപേരും മത്സരരംഗത്ത് ഇതാദ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story