Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുപുഴ തടയണ സംഭരണശേഷി...

ചെറുപുഴ തടയണ സംഭരണശേഷി വര്‍ധിപ്പിക്കുന്നു

text_fields
bookmark_border
തടയണയില്‍ വീണ മരങ്ങള്‍ നീക്കുന്നതിനും ഉപയോഗശൂന്യമായ ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നടപടി ചെറുപുഴ: കാര്യങ്കോട് പുഴക്കു കുറുകെയുള്ള ചെറുപുഴ തടയണയുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സര്‍വേ നടപടി തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തടയണയില്‍ അടിഞ്ഞുകൂടിയ മണല്‍, ചളി എന്നിവയുടെ അളവുകളും ശേഖരിച്ചു. തടയണയില്‍ വീണുകിടക്കുന്ന മരങ്ങള്‍ നീക്കുന്നതിനും ഉപയോഗശൂന്യമായ ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന്​ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. മണലും മണ്ണും അടിഞ്ഞുകൂടിയതോടെ തടയണയുടെ ജലസംഭരണ ശേഷി വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. മഴ മാറിയതോടെ തടയണയില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.എ. മാത്യു, അസി. എൻജിനീയര്‍ നോബിള്‍ സെബാസ്​റ്റ്യന്‍, ഓവര്‍സിയര്‍ അമര്‍നാഥ് എന്നിവരാണ് പരിശോധനക്കെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story