Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍

text_fields
bookmark_border
ഇരിട്ടി: പച്ചക്കറി വണ്ടിയില്‍ കര്‍ണാടകയില്‍ നിന്ന്​ കടത്തിക്കൊണ്ടുവന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയും സംഘവും ചേര്‍ന്ന് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്​റ്റിലായി. ചാവശ്ശേരി കാശിമുക്ക് സ്വദേശി പി.കെ. സജീറിനെയാണ് (33)​ അറസ്​റ്റുചെയ്തത്. വാഹനത്തിലുണ്ടായിരുന്ന കോളാരി സ്വദേശി അര്‍ഷാദ് ഓടിരക്ഷപ്പെട്ടു. ഗുഡ്‌സ് ഓട്ടോയില്‍ പച്ചക്കറികള്‍ക്കിടയില്‍ അഞ്ച്​ ചാക്കുകളിലായി ഒളിപ്പിച്ച് കടത്തുകയായിരുന്നു 15000 പാക്കറ്റ്​ പുകയില ഉൽപന്നങ്ങള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story