പാനൂർ: പാനൂർ ബ്ലോക്കിലും ഇടതിനല്ലാതെ മറ്റൊരു കക്ഷിക്കും സ്വാധീനമില്ല. ഇക്കുറിയും ചുവപ്പിനെ കൈവിടില്ലെന്ന് തീർത്ത് പറയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ 13 ഡിവിഷനുകളിൽ 13ഉം എൽ.ഡി.എഫ് വിജയിച്ച കഥയാണ് ഈ ഉറപ്പിൻെറ പിൻബലം. 12ൽ സി.പി.എമ്മും ഒരു ഡിവിഷനിൽ സി.പി.ഐയുമാണ് വിജയിച്ചത്. ഓരോ സീറ്റ് സി.പി.ഐക്കും ഐ.എൻ.എല്ലിനും നൽകി ഇക്കുറിയും സി.പി.എം 11 വാർഡിൽ മത്സരിക്കുന്നു. ഇടതിന് ശക്തമായ മേൽകൈയ്യുള്ള കതിരൂർ, ചൊക്ലി, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തുകളാണ് ഇൗ ബ്ലോക്കിന് കീഴിൽ വരുന്നത്. നാല് പഞ്ചായത്തിലും ഭരണം എൽ.ഡി.എഫിനാണ്. കഴിഞ്ഞ തവണ ജനറൽ സീറ്റായതിനാൽ ഇനി വനിത സംവരണമാകുമെന്ന പ്രതീക്ഷയിലാണ് നിലവിലെ പ്രസിഡൻറും ഡി.വൈ.എഫ്.ഐ നേതാവുമായ എൻ. അനൂപ് ഉൾപ്പെടെ മത്സരരംഗത്തുനിന്ന് മാറിനിന്നത്. എന്നാൽ, നറുക്കുവീണത് വീണ്ടും ജനറൽ തന്നെ. മുൻ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംലയും മുൻ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജയും മത്സരരംഗത്തുണ്ടെന്നതാണ് സി.പി.എമ്മിൻെറ ആശ്വാസം. കഴിഞ്ഞ കുറി മറുപക്ഷം തൂത്തുവാരിയെങ്കിലും ഇക്കുറി രണ്ട് സീറ്റെങ്കിലും പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. അധ്യാപക അവാർഡ് ജേതാവും സാമൂഹിക പ്രവർത്തനുമായ കെ. കൃഷ്ണൻ മാസ്റ്റർ വള്ള്യായി ഡിവിഷനിൽ മത്സരിക്കുന്നതാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞകുറി ചെറിയ വോട്ടിന് പരാജയപ്പെട്ട കാഞ്ഞിരത്തിൻകീഴിൽ ശക്തമായ മത്സരത്തിനൊരുങ്ങുകയും ചെയ്യുന്നു യു.ഡി.എഫ്. പാനൂർ ബ്ലോക്കിന് കീഴിൽ ജനവിധി തേടുന്നവർ. വാർഡ്, സ്ഥാനാർഥി, മുന്നണി, പാർട്ടി എന്ന ക്രമത്തിൽ: 1. പുല്യോട് –രമേശ് കണ്ടോത്ത് (എൽ.ഡി.എഫ് –സി.പി.എം), പി.പി. മുഹമ്മദ് ഷാജിർ (യു.ഡി.എഫ് –ലീഗ്), രമേശൻ പടിക്കലക്കണ്ടി (എൻ.ഡി.എ –ബി.ജെ.പി) 2. കതിരൂർ –ഷീജ കാരായി (എൽ.ഡി.എഫ് –സി.പി.എം), പി.വി. നാണിക്കുട്ടി (യു.ഡി.എഫ് –കോൺ.), തങ്കമണി (എൻ.ഡി.എ –ബി.ജെ.പി) 3. ചുണ്ടങ്ങാപ്പൊയിൽ –ടി.ടി. റംല (എൽ.ഡി.എഫ് –സി.പി.എം), കെ. ലതിക (യു.ഡി.എഫ് -കോൺ.), കെ. സജിത (എൻ.ഡി.എ –ബി.ജെ.പി) 4. വള്ള്യായി –കെ.പി. യൂസഫ് (എൽ.ഡി.എഫ് –ഐ.എൻ.എൽ) കെ. കൃഷ്ണൻ (യു.ഡി.എഫ് –കോൺ.), എം.കെ. ഹരിദാസ് (എൻ.ഡി.എ –ബി.ജെ.പി) 5. മൊകേരി – എൻ. പ്രസീത (എൽ.ഡി.എഫ് –സി.പി.എം), എം.പി. ഉമ്മുക്കുത്സു (യു.ഡി.എഫ് –ലീഗ്), അഞ്ജു കൃഷ്ണ (എൻ.ഡി.എ – ബി.ജെ.പി) 6. ചമ്പാട് –കെ.പി. ശശിധരൻ (എൽ.ഡി.എഫ് –സി.പി.എം), കെ. ശശിധരൻ (യു.ഡി.എഫ് –കോൺ.), സന്തോഷ് ഒടക്കാത്ത് (എൻ.ഡി.എ –ബി.ജെ.പി) 7. പന്ന്യന്നൂർ –എ. ശൈലജ (എൽ.ഡി.എഫ് –സി.പി.എം), എം.പി. സരോജിനി (യു.ഡി.എഫ് –കോൺ.), കെ.പി. നിഷ (എൻ.ഡി.എ –ബി.ജെ.പി) 8. മേക്കുന്ന് –ശ്രീനില ശ്രീജിത്ത് (എൽ.ഡി.എഫ് –സി.പി.എം), ടി.പി. വസന്ത (യു.ഡി.എഫ് –കോൺ.), പി. പ്രവിജ (എൻ.ഡി.എ –ബി.ജെ.പി) 9. കാഞ്ഞിരത്തിൻകീഴിൽ –എ.കെ. ഖാലിദ് (എൽ.ഡി.എഫ് –സി.പി.എം), വി.ആർ. ഷിജിൽ (യു.ഡി.എഫ് –കോൺ.), ഷാജി (എൻ.ഡി.എ –ബി.ജെ.പി) 10. ചൊക്ലി –ഫൗസി (എൽ.ഡി.എഫ് –സി.പി.എം), ടി.കെ. ഉല്ലാസം (യു.ഡി.എഫ് –കോൺ.) 11. നിടുമ്പ്രം –കെ.കെ. നിഖിൽ (എൽ.ഡി.എഫ് –സി.പി.എം), എം.പി. ദിൽജിത് (യു.ഡി.എഫ് –കോൺ.) 12. മനേക്കര – പി. സതി (എൽ.ഡി.എഫ് –സി.പി.ഐ) സെറീന നിസാർ (യു.ഡി.എഫ് –ലീഗ്) 13. പൊന്ന്യം – പി.വി. സന്തോഷ് (എൽ.ഡി.എഫ് –സി.പി.എം), ടി.വി. സനൽകുമാർ (യു.ഡി.എഫ് –കോൺ.), ടി. ജയകുമാർ (എൻ.ഡി.എ –ബി.ജെ.പി).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 11:58 PM GMT Updated On
date_range 2020-11-26T05:28:35+05:30പാനൂർ ബ്ലോക്കിൽ ഇടതല്ലാതെ മറ്റൊന്നില്ല
text_fieldsNext Story