ശ്രീകണ്ഠപുരം: നഗരസഭ ഒമ്പതാം വാർഡ് പന്ന്യാലിൽ ഡോ. കെ.വി. ഫിലോമിനയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന സർക്കാറിന് ഈ തെരഞ്ഞെടുപ്പിൽ കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.സി. ബെന്നി അധ്യക്ഷത വഹിച്ചു സ്ഥാനാർഥിയും കെ.പി.സി.സി സെക്രട്ടറിയുമായ ഡോ. കെ.വി. ഫിലോമിന, കെ.പി. ഗംഗാധരൻ, പി.പി. ചന്ദ്രാംഗദൻ, പി.പി. രാഘവൻ, എം.പി. മോഹനൻ, പ്രിൻസൺ ആൻറണി, ടി.എൽ. എബ്രഹാം, റോയി മഴുവഞ്ചേരി, അബൂബക്കർ, നസീമ ഖാദർ, വിജിൽ മോഹൻ, എം.ഒ. ചന്ദ്രശേഖരൻ, ഉണ്ണി പന്നിയാൽ,ആദം കുട്ടി, റംഷാദ് പൊടിക്കളം, ഫിലിപ്പ്, എത്സമ്മ മാത്യു, ഇസ്മായിൽ ശ്രീകണ്ഠപുരം, ഡോ. വി.എ. അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 11:58 PM GMT Updated On
date_range 2020-11-26T05:28:15+05:30യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsNext Story