Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്: ആത്മഹത്യ...

കോവിഡ്: ആത്മഹത്യ പ്രവണതക്കെതിരെ എൻ.എസ്.എസ്​ വളൻറിയർമാർ

text_fields
bookmark_border
പാനൂർ: കോവിഡ് കാലത്ത് കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ വളർന്നുവരുന്ന ആത്മഹത്യ പ്രവണതക്കെതിരെ വേറിട്ട ബോധവത്കരണ പ്രവർത്തനവുമായി എൻ.എസ്.എസ്​ വളൻറിയർമാർ. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീമാണ് 1001 കൗമാരക്കാർക്ക്​ ആത്മഹത്യക്കെതിരെയുള്ള കോഴ്സ് ചെയ്യാൻ സൗകര്യമൊരുക്കുന്നത്. തൃശൂരിലെ ഇൻ മൈൻഡ്​ ഡയറക്ടറും കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി വിസിറ്റിങ്​ പ്രഫസറുമായ ഡോ. മനോജ് തേറയിൽ കുമാറി​ൻെറ നേതൃത്വത്തിലാണ് കോഴ്സ്. വിദ്യാർഥികളിൽ പോസിറ്റിവ് മനോഭാവം വളർത്താനും ജീവിതത്തോട് ആഭിമുഖ്യം വളർത്താനുമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കോഴ്സിന് കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയും ഇൻ മൈൻഡും ചേർന്ന് അംഗീകരിച്ച സർട്ടിഫിക്കറ്റും ലഭിക്കും. നിലവിൽ ആയിരത്തോളം കൗമാരക്കാർ രജിസ്​റ്റർ ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം എൻ.എസ്.എസ് സംസ്ഥാന കോഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിച്ചു. ഡോ. മനോജ് തേറയിൽ പദ്ധതി വിശദീകരിച്ചു. േപ്രാഗ്രാം ഓഫിസർ സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കൺവീനർ ശ്രീധരൻ കൈതപ്രം, പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ, എച്ച്.എം സി.പി. സുധീന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കെ.കെ. സജീവ് കുമാർ എന്നിവർ സംസാരിച്ചു. അമ്പിളി സ്വാഗതവും അഖിൽ ജീവൻ നന്ദിയും പറഞ്ഞു. കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 7559891335 എന്ന നമ്പറിൽ വാട്സ്​ ആപ് സന്ദേശമയക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story