Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെങ്കൽ ലോറി...

ചെങ്കൽ ലോറി തൊഴിലാളികളെ പീഡിപ്പിക്കുന്നത്​ അവസാനിപ്പിക്കണം

text_fields
bookmark_border
ഇരിട്ടി: അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ചെങ്കൽ ലോറി തൊഴിലാളികളെ പീഡിപ്പിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ജില്ല ചെങ്കൽ തൊഴിലാളി മസ്​ദൂർ സംഘം (ബി.എം.എസ്) ഇരിട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ്​ വ്യാപനവും തുടർന്നുവന്ന സമ്പൂർണ അടച്ചിടലും മൂലം മാസങ്ങളായി പട്ടിണിയിലായിരുന്നു ചെങ്കൽതൊഴിലാളികൾ. അതിൽനിന്ന്​ കരകയറിവരുന്ന സമയത്താണ് ഇത്തരം തൊഴിലാളികളെ റോഡിൽ തടഞ്ഞുനിർത്തി വൻ പിഴ ഈടാക്കി പൊലീസ് പീഡിപ്പിക്കുന്നത്. ദിവസങ്ങളായി തുടരുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചെങ്കൽ തൊഴിലാളികൾ പണി നിർത്തിവെച്ചിരിക്കുകയാണ്. പൊലീസ് നടപടികളിൽനിന്ന്​ പിന്തിരിയാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനും സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. യോഗം സത്യൻ കൊമ്മേരി ഉദ്‌ഘാടനം ചെയ്തു. പി. സുരേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story