Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനി വളർച്ചസാധ്യത...

ഇനി വളർച്ചസാധ്യത ചെറുകിട സംരംഭങ്ങൾക്ക്​ -മന്ത്രി

text_fields
bookmark_border
ഇനി വളർച്ചസാധ്യത ചെറുകിട സംരംഭങ്ങൾക്ക്​ -മന്ത്രി CHAMBER AWARD EP JAYARAJAN...... കണ്ണൂർ ചേംബർ ഓഫ്​ കോമേഴ്​സ്​ മികച്ച സംരംഭകർക്ക്​ ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ വിതരണം ചെയ്​ത്​ മന്ത്രി ഇ.പി. ജയരാജൻ സംസാരിക്കുന്നു ചേംബർ അവാർഡുകൾ മന്ത്രി ഇ.പി. ജയരാജൻ വിതരണം ചെയ്​തുകണ്ണൂർ: ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെയേ ഇനി നാടി​ൻെറ വികസനം സാധ്യമാകുകയുള്ളൂവെന്ന്​ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഈ മേഖലയെ സാമ്പത്തികമായി സഹായിക്കാൻ ലക്ഷ്യമിട്ടാണ്​ മൈക്രോ ഫിനാൻസ്​ കോർപറേഷന്​ രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ചേംബർ ഓഫ്​ കോമേഴ്​​സി​ൻെറ വിവിധ അവാർഡുകൾ വിതരണം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യവസായ മേഖല തകരാൻ പാടില്ല. തകർന്നാൽ നാടി​ൻെറ വളർച്ചയും തകരും. അതിനാൽ ചെറുകിട സംരംഭങ്ങൾക്ക്​ സംരക്ഷിത വലയം തീർക്കുകയാണ്​ വായ്​പ നൽകുന്നതിലൂടെ മൈക്രോ ഫിനാൻസ്​ കോർപറേഷൻ ലക്ഷ്യമാക്കുന്നത്​. വ്യവസായങ്ങൾക്കൊപ്പം കാർഷിക മേഖലയും അഭിവൃദ്ധിപ്പെടണം. ഇതിലൂടെ നാടി​ൻെറ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ കഴിയും. കർഷകരും വ്യവസായികളും നാടി​ൻെറ വളർച്ചയിൽ നല്ല പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്​തമാക്കി. ചേംബർ ഹാളിൽ നടന്ന അവാർഡ്​ദാന ചടങ്ങിൽ പ്രസിഡൻറ്​ കെ. വിനോദ്​ നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ജെ. ദേവസ്യ (ലൈഫ്​ടൈം അച്ചീവ്​െമൻറ്​ അവാർഡ്​), എം.വി. രാമകൃഷ്​ണൻ (​മികച്ച ട്രേഡർ), മുഹമ്മദ്​ ഫൈസൽ (മികച്ച വ്യവസായി) എന്നിവർ മന്ത്രിയിൽനിന്ന്​ അവാർഡുകൾ ഏറ്റുവാങ്ങി. കെ.എസ്​.എസ്​.ഐ.എ സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ ജോസഫ്​ പൈക്കട, ​വെയ്​ക്​ പ്രസിഡൻറ്​ ഷറഫുദ്ദീൻ, ചേംബർ മുൻ പ്രസിഡൻറ്​ സി.വി. ദീപക്​ എന്നിവർ സംസാരിച്ചു. ചേംബർ സെക്രട്ടറി ഹണീഷ്​ കെ. വാണിയങ്കണ്ടി സ്വാഗതവും ജോയൻറ്​ ടി.കെ. രമേഷ്​ കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story