Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭകളിൽ...

നഗരസഭകളിൽ മാറ്റത്തി​െൻറ കാറ്റുവീശുമോ..?

text_fields
bookmark_border
നഗരസഭകളിൽ മാറ്റത്തി​ൻെറ കാറ്റുവീശുമോ..? കണ്ണൂർ: ഒരു തദ്ദേശ തെരഞ്ഞെടുപ്പ്​ കൂടി പടിവാതിൽക്കൽ എത്തു​​േമ്പാൾ നഗരസഭകളിൽ മാറ്റത്തി​ൻെറ കാറ്റുവീശുമോ എന്ന ചോദ്യമാണ്​ ഉയരുന്നത്​. നിലവിൽ ജില്ലയിലെ ഒമ്പത്​ നഗരസഭകളിൽ ആറിടത്തും ഇടതുമുന്നണിയും മൂന്നിടത്ത്​ യു.ഡി.എഫുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്​. ഇതിൽ ഇടതുമുന്നണി ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പില്ല. തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, ആന്തൂർ, കൂത്തുപറമ്പ് നഗരസഭകളാണ്​ എൽ.ഡി.എഫ്​ ഭരിച്ചത്​. പാനൂർ, തളിപ്പറമ്പ്​, ശ്രീകണ്​ഠപുരം നഗരസഭകളാണ്​ യു.ഡി.എഫിേൻറത്​. യു.ഡി.എഫിന്​ ഭൂരിപക്ഷം കിട്ടിയിട്ടും എൽ.ഡി.എഫ്​ ഭരിച്ച നഗരസഭയായ ഇരിട്ടിയിൽ ബലാബലത്തിനുള്ള സാധ്യതയാണ്​ തെളിയുന്നത്​. തളിപ്പറമ്പ്​ നഗരസഭയിൽ യു.ഡി.എഫിന്​ തലവേദനയാവുക വിമതശല്യമാകും. തലശ്ശേരി കാൽ നൂറ്റാണ്ടായി എൽ.ഡി.എഫ്​ ഭരിക്കുന്ന തലശ്ശേരി നഗരസഭയിൽ മാറ്റത്തിന്​ സാധ്യതയില്ലെന്നാണ്​ ചിത്രം തെളിയു​േമ്പാൾ വ്യക്​തമാകുന്നത്​. ഭരണതുടർച്ച തന്നെയാണ് എൽ.ഡി.എഫി​ൻെറ ലക്ഷ്യം. നഗരസഭയിലെ മൂന്നു വാർഡുകളിലാണ്​ കടുത്തമത്സരത്തിന്​ സാധ്യത. ചേറ്റംകുന്ന്​, കണ്ണോത്ത്​ പള്ളി, പാലിശ്ശേരി വാർഡുകളിലാണ്​ കടുത്ത മത്സരത്തിന്​ സാധ്യത തെളിയുന്നത്​. ചേറ്റംകുന്ന്​ വാർഡ്​ മുസ്​ലിം ലീഗി​ൻെറ സിറ്റിങ്​ സീറ്റാണ്​. കഴിഞ്ഞ തവണ അവിടെ നിന്ന്​ ജയിച്ച പി.പി. സാജിത ഇത്തവണ മുസ്​ലിം ലീഗി​ൻെറ ജംഷീർ മഹമൂദിനെതിരെ വിമത സ്​ഥാനാർഥിയാണ്​. 23 വോട്ടി​ൻെറ ഭൂരിപക്ഷത്തിനായിരുന്നു സാജിത ജയിച്ചത്​. ഇത്തവണ എൽ.ഡി.എഫ്​ ഈ സീറ്റ്​ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട്​ യുവ നേതാവ്​ അഡ്വ. എം.എം. ഹസനെയാണ്​ രംഗത്തിറക്കിയത്​. ലീഗ്​ സിറ്റിങ്​ സീറ്റായ കണ്ണോത്ത്​പള്ളി വാർഡിൽ സി.പി.എം ഇ.എം. അഷറഫിനെ രംഗത്തിറക്കിയാണ്​ പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്​. വെൽഫെയർ പാർട്ടിയിലെ മാജിത അഷ്​ഫാക്ക്​ ജയിച്ച വാർഡാണ്​ പാലിശ്ശേരി. ഇത്തവണ വെൽഫെയർ പാർട്ടിയിലെ സാജിദ്​ കോമത്താണ്​ യു.ഡി.എഫ്​ സഹകരണത്തോടെ ഇവിടെ മത്സരിക്കുന്നത്​. എൽ.ഡി.എഫ്​ ഐ.എൻ.എല്ലിന്​ നൽകിയ സീറ്റിൽ മുൻ കൗൺസിലർ കൂടിയായ ബംഗ്ല ഷംസുവാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. ബംഗ്ല കുടുംബത്തിൽ നിന്നുള്ള ബംഗ്ല നൗഷാദ്​ എസ്​.ഡി.പി.​ഐക്ക്​ വേണ്ടി മത്സരരംഗത്തുണ്ട്​. പയ്യന്നൂർ തെരഞ്ഞെടുപ്പ്​ ഫലത്തിൽ എന്തെങ്കിലും മാറ്റത്തിന്​ സാധ്യതയില്ലാത്ത നഗരസഭയാണ്​ പയ്യന്നൂർ. സീറ്റ്​ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ യു.ഡി.എഫ്​ ഇവിടെ മത്സരിക്കുന്നത്​. നഗരസഭയിലെ തായിനേരി വാർഡിൽ മുസ്​ലിം ലീഗിലെ മുൻ കൗൺസിലർ വിമതനായി രംഗത്തുണ്ട്​. അട്ടിമറിക്കൊന്നും സാധ്യത തീരെയില്ലെന്നുതന്നെ പയ്യന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ്​ ഫലത്തെക്കുറിച്ച്​ പറയാവുന്നതാണ്​. ശ്രീകണ്​ഠപുരം 35 വർഷത്തെ ഗ്രാമപഞ്ചായത്തി​ൻെറ ഇടതുപക്ഷ കുത്തകയാണ്​ ശ്രീകണ്​ഠപുരം നഗരസഭയായതോടെ തകർക്കപ്പെട്ടത്​. യു.ഡി.എഫി​ൻെറ ശക്​തികേന്ദ്രമായി തന്നെയാണ്​ ഈ നഗരസഭ നിലകൊള്ളുന്നത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന്​ വിമതർ മത്സരിച്ചിട്ടും യു.ഡി.എഫ്​ ഭരണത്തിലെത്തിയിരുന്നു. അവരിൽ രണ്ടുപേർ ഇത്തവണ യു.ഡി.എഫി​ൻെറ ഔദ്യോഗിക സ്​ഥാനാർഥിയാണ്​. ഒരാൾ മത്സരിക്കുന്നില്ല. നഗരസഭയിൽ ബലാബലത്തിനാണ്​ സാധ്യതയെങ്കിലും നിലവിൽ നഗരസഭയിൽ ഭരണമാറ്റത്തിന്​ സാധ്യതയി​ല്ലെന്നാണ്​ കണക്കുകൂട്ടൽ. തളിപ്പറമ്പ്​ യു.ഡി.എഫി​ൻെറ നിയന്ത്രണത്തിലാണ്​ തളിപ്പറമ്പ്​ നഗരസഭ. ഇത്തവണ കടുത്ത വിമത ഭീഷണിയാണ്​ നഗരസഭയിൽ യു.ഡി.എഫിനുള്ളത്​. കോൺഗ്രസ് സ്​ഥാനാർഥികൾ മത്സരിക്കുന്ന വിജയ സാധ്യതയുള്ള വാർഡുകളിലെല്ലാം കോൺഗ്രസ്​ വിമത സ്​ഥാനാർഥികളുമുണ്ട്​. മുൻ നഗരസഭ സെക്രട്ടറി, എൻ.ജി.ഒ.എ മുൻ സംസ്​ഥാന സെക്രട്ടറി, കെ.എസ്​.യു മുൻ നേതാവ്, മുൻ മണ്ഡലം സെക്രട്ടറി ​ തുടങ്ങിയ പ്രമുഖരൊക്കെയാണ്​ വിമത ലിസ്​റ്റിലുള്ളത്​. പല വാർഡുകളിലും കഴിഞ്ഞ തവണ ചെറിയ വോട്ടുകൾക്കാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥികൾ വിജയിച്ചത്​. ഈ സാഹചര്യത്തിൽ വിമതന്മാർ മത്സരരംഗത്ത്​ ഉറച്ചു നിന്നാൽ യു.ഡി.എഫി​ൻെറ കാര്യം പരുങ്ങലിലാകാനുള്ള സാധ്യതയും തള്ളാനാവില്ല. ഇത്​ ഇടതുപക്ഷത്തിന്​ പ്രതീക്ഷ നൽകുന്നു​. ആന്തൂർ സംസ്​ഥാനത്തെ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ്​ ആന്തൂർ. തളിപ്പറമ്പ്​ നഗരസഭയുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്തായിരുന്നു ആന്തൂർ നഗരസഭയുണ്ടാക്കിയത്​. ഇവിടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ്​ യു.ഡി.എഫ്​. ഇരിട്ടി ഇരിട്ടി നഗരസഭയിൽ ബലാബലമാകും തെരഞ്ഞെടുപ്പ്​. കഴിഞ്ഞ തവണ യു.ഡി.എഫിനെയാണ്​ ജനങ്ങൾ കൂടുതൽ സീറ്റ്​ നൽകി വിജയിപ്പിച്ചതെങ്കിലും ഭരണം നടത്താനുള്ള ഭാഗ്യം എൽ.ഡി.എഫിനായിരുന്നു കൈവന്നത്​. കഴിഞ്ഞ അഞ്ചുവർഷവും ഭൂരിപക്ഷമില്ലാതിരുന്നിട്ടും കൃത്യതയോടെ ഭരണം നടത്താൻ എൽ.ഡി.എഫിനായി എന്നതാണ്​ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​ൻെറ പ്ലസ്​ പോയൻറ്​. ഇതി​ൻെറ ബലത്തിലാണ്​ ഇത്തവണ എൽ.ഡി.എഫ്​ ജനവിധി തേടുന്നത്​. കൈയിൽ കിട്ടിയിട്ടും അനുഭവിക്കാനാകാതെ പോയ ഭരണം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്​ യു.ഡി.എഫ്​. കൂത്തുപറമ്പ്​ കൂത്തുപറമ്പ്​ എക്കാലത്തും ഇടതുപക്ഷത്തിന്​ വളക്കൂറുള്ള മണ്ണാണ്​. തിരിഞ്ഞുനോക്കാതെയാണ്​ എൽ.ഡി.എഫ്​ നഗരസഭയിൽ വിജയക്കൊടി പാറിക്കുന്നത്​. കഴിഞ്ഞ തവണ കോൺഗ്രസി​ൻെറ ഏക വനിത അംഗത്തിനു മാത്രമാണ്​ ഇവിടെ ജയിക്കാനായത്​. ഇത്തവണയും എൽ.ഡി.എഫ്​ വിജയ പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിടു​േമ്പാൾ യു.ഡി.എഫ്​ നല്ലൊരു മത്സരമെങ്കിലും കാഴ്​ചവെക്കാനുള്ള ശ്രമത്തിലാണ്​. പാനൂർ യു.ഡി.എഫി​ൻെറ ശക്​തികേന്ദ്രമാണ്​ പാനൂരെന്നായിരുന്നു കണക്കുകൂട്ടൽ. യു.ഡി.എഫിന്​ പരമാവധി മേൽക്കൈ ലഭിക്കുന്ന പെരിങ്ങളം, കരിയാട്​ പഞ്ചായത്തുകളെ കൂടി കൂട്ടിച്ചേർത്തായിരുന്നു പാനൂർ നഗരസഭയുണ്ടാക്കിയത്​. ഇതേത്തുടർന്ന്​ ഈസി വാക്കോവർ പ്രതീക്ഷിച്ച യു.ഡി.എഫിന്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്​ടിച്ച്​ കടന്നുകൂടാനേ കഴിഞ്ഞുള്ളുവെന്നതാണ്​ യാഥാർഥ്യം. ഗ്രൂപ്പുവഴക്കും വിമത ശല്യവും ഒക്കെ ഒരുവിധം അതിജീവിച്ച്​​ ആകെയുള്ള 40ൽ 24 സീറ്റ്​ നേടിയാണ്​ യു.ഡി.എഫ്​ നഗരഭരണം കൈപ്പിടിയിലൊതുക്കിയത്​. കഴിഞ്ഞ സാഹചര്യത്തിൽനിന്നും ഇത്തവണ പാനൂരിൽ എൽ.ഡി.എഫിന്​ പ്രതീക്ഷ നൽകുന്നത്​ ലോക്​താന്ത്രിക്ക്​ ജനതാദൾ എൽ.ഡി.എഫി​ൻെറ ഭാഗമായതാണ്​. അതിനാൽ, പാനൂരിൽ അട്ടിമറിക്കുള്ള സാധ്യതയാണ്​ എൽ.ഡി.എഫ് തേടുന്നത്​. എന്നാൽ, ഏ​റെ ആത്​മവിശ്വാസത്തിലാണ്​ യു.ഡി.എഫ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story