Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചേംബര്‍ അവാര്‍ഡുകള്‍...

ചേംബര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
ചേംബര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ചേംബര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സ്ഥാപനത്തി​ൻെറ പൊതുവായ വളര്‍ച്ച, സാമൂഹിക പ്രതിബദ്ധത, തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിലെ മികവ് എന്നിവ പരിഗണിച്ചാണു ജേതാക്കളെ തിരഞ്ഞെടുത്ത്. മികച്ച വ്യാപാരിക്കുള്ള പുരസ്‌കാരത്തിന് എമ്മാര്‍ ലിങ്ക് ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് ഉടമ എം.വി. രാമകൃഷ്ണനും വ്യവസായിക്കുള്ള പുരസ്‌കാരത്തിന് ഓസോണ്‍ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ മുഹമ്മദ് ഫൈസലും അര്‍ഹരായി. തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലെ ഡോ. കെ.ജെ. ദേവസിക്കാണ് ആതുര ശുശ്രൂഷ രംഗത്തെ പുരസ്‌കാരം. ഞായറാഴ്​ച വൈകീട്ട് നാലിന് കോവിഡ് മാനദണ്ഡം പാലിച്ച് ചേംബര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ഇ.പി. ജയരാജന്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച ചേംബര്‍ അംഗങ്ങളുടെ മക്കളെ ആദരിക്കുമെന്ന്​ പ്രസിഡൻറ്​ കെ. വിനോദ് നാരായണന്‍, ഓണററി സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടി, ട്രഷറര്‍ പി.പി. ഷമീം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:
Next Story