Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക, സംസ്​കാരിക...

കാർഷിക, സംസ്​കാരിക മേഖലകൾക്ക് പ്രാധാന്യം നൽകണം

text_fields
bookmark_border
കാർഷിക, സംസ്​കാരിക മേഖലകൾക്ക് പ്രാധാന്യം നൽകണം ഫോട്ടോ: SKPM C.P. Baskaranഎ ൻെറ തദ്ദേശീയം എ​ൻെറ സ്വപ്നം slugസി.പി. ഭാസ്കരൻ –കൊയ്യം, ചെങ്ങളായി(സാംസ്കാരിക പ്രവർത്തകൻ)ശ്രീകണ്​ഠപുരം: തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഭരണകേന്ദ്രമാണ്. അതുകൊണ്ടുതന്നെ ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയും വേണം ഭരണം നടത്താൻ. എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിയാണ് പദ്ധതികൾ നടപ്പാക്കേണ്ടത്. കാർഷിക മേഖലയും കലാ-സാംസ്കാരിക മേഖലയും ഇന്ന് തികച്ചും അവഗണിക്കപ്പെട്ടിരിക്കുകയാണ്.ഇത് കർഷകരോടും പുതുതലമുറയോടും കാണിക്കുന്ന അനീതിയാണ്. ഭക്ഷ്യവസ്തുക്കൾക്കായി അന്യനാടുകളെ ആശ്രയിക്കുന്നതിനു പകരം ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനുള്ള സാഹചര്യമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണം. കാർഷിക സംസ്കാരം ജീവിതഭാഗമാണെന്ന തോന്നൽ പുതുതലമുറയിൽ വളർത്തിയെടുക്കണം. അതുപോലെ തന്നെ കലാ-സാംസ്കാരിക മേഖല സജീവമാക്കിയാൽ ജനങ്ങളിലെ നിരാശയും അലസതയും മാറും. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരാനും നല്ല തലമുറയെ വാർത്തെടുക്കാനും കലാ-സാംസ്കാരിക പ്രവർത്തനത്തിലൂടെ സാധിക്കും. ഫണ്ടുകൾ തോന്നിയപോലെ വിനിയോഗിക്കുന്ന അവസ്ഥയും മാറണം. അത്യാവശ്യ പദ്ധതികൾക്ക് കൂടുതൽ തുക നൽകി പ്രാധാന്യത്തോടെ അവ നടപ്പാക്കണം. അഴിമതിക്കുവേണ്ടി മാത്രം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്ന സാഹചര്യം പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അഴിമതിയും രാഷ്​ട്രീയ വേർതിരിവും ജനങ്ങളെ തദ്ദേശ സ്ഥാപനങ്ങിൽനിന്നും അകറ്റി നിർത്തുന്നതിന് വഴിയൊരുക്കുന്നുണ്ട്. കിലയിൽ പരിശീലനം ലഭിച്ച വ്യക്തിയെന്ന നിലയിൽ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story