Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആലക്കോടും ഉദയഗിരിയും...

ആലക്കോടും ഉദയഗിരിയും വലത്തോട്ടുതന്നെ

text_fields
bookmark_border
ആലക്കോടും ഉദയഗിരിയും വലത്തോട്ടുതന്നെപഞ്ചായത്തിലൂടെമലയോര പഞ്ചായത്തുകളിൽ യു.ഡി.എഫി​ൻെറ ഉറച്ച കോട്ടകളായി നിലകൊള്ളുന്ന പഞ്ചായത്തുകളാണ്​ ആലക്കോടും ഉദയഗിരിയും. മലയോരത്തെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വാർഡുകളുള്ള പഞ്ചായത്താണ് ആലക്കോട്. 21 വാർഡുകളിൽ 18 സീറ്റിൽ കോൺഗ്രസും മൂന്ന് സീറ്റിൽ മുസ്​ലിം ലീഗുമാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 വാർഡ് യു.ഡി.എഫിനും എട്ട്​ വാർഡ്​ എൽ.ഡി.എഫിന​ുമാണ്​ ലഭിച്ചത്​. ​പഞ്ചായത്തിൽ എല്ലാ വർഷവും കോൺഗ്രസിന് സ്ഥാനാർഥി നിർണയം കീറാമുട്ടിയാണ്. ഇത്തവണയും അത് സംഭവിച്ചു. നോമിനേഷൻ നൽകേണ്ട അവസാന നിമിഷത്തിലാണ് കോൺഗ്രസിലെ സീറ്റ്​ വിഭജന പ്രശ്നം പരിഹരിച്ചത്. 1988-93 കാലഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കെ.പി. മെയ്തുവിനെ പിന്തുണച്ച് പ്രസിഡൻറാക്കിയും 1995-2000 വരെയും എൽ.ഡി.എഫ് ആലക്കോട് പഞ്ചായത്ത് ഭരിച്ചു. പിന്നീടുള്ള കാലത്ത്​ ആലക്കോട് പഞ്ചായത്ത് ഭരണം യു.ഡി.എഫാണ്​ കൈയ്യാളിയത്. പഞ്ചായത്തി​ൻെറ വികസന കാര്യത്തിൽ യു.ഡി.എഫ് പരാജയപ്പെട്ടു എന്നുപറഞ്ഞാണ്​ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരിക്കൽ മാത്രം ഇടതുപക്ഷത്തേക്ക് മാറിയ പഞ്ചായത്താണ് ഉദയഗിരി. 2000 മുതൽ 2005 വരെ മാത്രം. ഇതിനുശേഷം യു.ഡി.എഫ് മാത്രമാണ് ഉദയഗിരി ഭരിച്ചത്. ആകെ 15 വാർഡുകളാണ്​ പഞ്ചായത്തിലുള്ളത്. കോൺ ഗ്രസും കേരള കോൺഗ്രസും മാത്രമുള്ള യു.ഡി.എഫ് മുന്നണിയാണ് ഉദയഗിരിയിൽ ഉണ്ടായിരുന്നത്. കേരള കോൺഗ്രസ്​ ഇത്തവണ എൽ.ഡി.എഫിനൊപ്പമാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ -ഒമ്പത്​, എൽ.ഡി.എഫ്​ -അഞ്ച്​, ബിജെ.പി -ഒന്ന്​ എന്നിങ്ങനെയാണ്​ കക്ഷി നില. കഴിഞ്ഞ തവണ രണ്ട്​ സീറ്റ്​ കേരള കോൺഗ്രസ്​ നേടിയിരുന്നു. എന്നാൽ, കേരള കോൺസ് (എം) യു.ഡി.എഫ് മുന്നണി വിട്ടതോടെ ഇത്തവണ കോൺഗ്രസ് ഒറ്റക്കാണ് 15 സീറ്റിലും മത്സരിക്കുന്നത്. ഏതാനും സീറ്റുകളിൽ ലീഗ് സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. ലീഗ് സീറ്റ് തർക്കത്തെ തുടർന്നാണ് മുന്നണി വിട്ടത്. എൽ.ഡി.എഫിൽ രണ്ട്​ വാർഡാണ്​ ഇത്തവണ കേരള കോൺഗ്രസിനായി വിട്ടുനൽകിയത്​. വികസന തകർച്ചയും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും മുന്നണി തകർച്ചയും എല്ലാം മുതലെടുത്ത് ഭരണം പിടിക്കാൻ എൽ.ഡി.എഫ് അരയും തലയും മുറുക്കി പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story