Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രചാരണ ബോർഡുകൾ...

പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

text_fields
bookmark_border
പ്രചാരണ ബോർഡുകൾ നശിപ്പിച്ചു തലശ്ശേരി: കുഴിപ്പങ്ങാട് വാർഡിൽ വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി. യു.ഡി.എഫ് പിന്തുണയോടുകൂടി മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സീനത്ത് അബ്​ദുസ്സലാമി​ൻെറ പ്രചാരണ സാമഗ്രികളാണ് വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. സാമൂഹിക ദ്രോഹികൾക്കെതിരെ നടപടി എടുക്കണമെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി െതരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ യു. കെ. സെയ്ദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി എ.പി. അജ്മൽ, ജനറൽ കൺവീനർ മിസ്‌അബ് ഷിബിൽ, കെ.എം. അഷ്ഫാഖ്, എൻ.കെ. അർഷാദ്, മുഹമ്മദ് ഫിറോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story