Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: മൂന്നു ഡിവിഷനുകളിൽ രണ്ടുവീതം കോൺഗ്രസ്​ സ്​ഥാനാർഥികൾ

text_fields
bookmark_border
കണ്ണൂർ: കോർപറേഷനിൽ മൂന്നു ഡിവിഷനിൽ പത്രിക നൽകിയത്​ കോൺഗ്രസി​ൻെറ‌ രണ്ടുവീതം സ്ഥാനാർഥികൾ. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ്‌ ബാബു എളയാവൂരും കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡൻറ്​ ടി.സി. താഹയുമാണ്‌ തായത്തെരുവിൽ പത്രിക നൽകിയത്‌. തെക്കീബസാറിൽ ഡി.സി.സി അംഗം പി. മാധവനും മുൻ കൗൺസിലർ പി. ശ്രീനിവാസനും കാനത്തൂരിൽ ഡി.സി.സി അംഗം കെ. സുരേഷും ഷിബുവുമാണ്‌ പത്രിക നൽകിയത്‌. കോർപറേഷനിൽ 36 സീറ്റുകളിലാണ്‌ കോൺഗ്രസ്‌ മത്സരിക്കുന്നത്‌. ആദ്യഘട്ടത്തിൽ 21 സീറ്റുകളിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച കോൺഗ്രസിന്‌‌ ബുധനാഴ്‌ച 12 സീറ്റുകളിലേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായുള്ളൂ. മൂന്ന്‌ സീറ്റ്‌ ഒഴിച്ചിട്ടായിരുന്നു സ്ഥാനാർഥി ലിസ്‌റ്റ്‌ പുറത്തുവിട്ടത്‌. ആ മൂന്നു സീറ്റുകളിലാണ്​ രണ്ടുവീതം പേർ പത്രിക നൽകിയത്​. തർക്കം പരിഹരിക്കാനുള്ള ചർച്ച രാത്രി വൈകിയും തുടർന്നു.
Show Full Article
TAGS:
Next Story