Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്...

കോൺഗ്രസ് സ്ഥാനാർഥികളായി അച്ഛനും മകളും

text_fields
bookmark_border
വർഷങ്ങൾക്കുമുമ്പ് സി.പി.എമ്മുകാരുടെ കൈയേറ്റത്തിനിരയായവരാണ് ഇൗ കുടുംബം തലശ്ശേരി: നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അച്ഛനും മകളും. കോൺഗ്രസ് സീറ്റിലേക്കാണ് തലശ്ശേരി കുട്ടിമാക്കൂലിലെ നടമ്മൽ വീട്ടിൽ എൻ. രാജനും മകൾ എം.കെ. അഖിനയും മത്സരിക്കുന്നത്. രാജൻ പെരിങ്ങളം വാർഡിലേക്കാണ് പത്രിക നൽകിയത്. കോമത്ത്പാറ വാർഡിലാണ് അഖിനയുടെ അങ്കം. രാജൻ നഗരസഭ തെരഞ്ഞെടുപ്പിൽ നേരത്തെ മത്സരിച്ചിരുന്നു. മകൾ അഖിനക്ക് കന്നി മത്സരമാണ്. വർഷങ്ങൾക്കുമുമ്പ് സി.പി.എമ്മുകാരുടെ കൈയേറ്റത്തിനിരയായവരാണ് രാജ​ൻെറ കുടുംബം. രാജ​ൻെറ മക്കൾ ആക്രമിച്ചെന്നാരോപിച്ച് സി.പി.എം പ്രവർത്തകരും രംഗത്തെത്തിയിരുന്നു. പൊലീസ് കേസായതോടെ രാജ​ൻെറ പെൺമക്കൾ കൈക്കുഞ്ഞടക്കം ജയിലിലടക്കപ്പെട്ടു. ഈ സംഭവം ദേശീയതലത്തിൽ പ്രതിഷേധമുയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story