--------------------അംബേദ്കറിൻെറ പൂർണരൂപത്തിലുള്ള ശിൽപമൊരുങ്ങുന്നു. കുഞ്ഞിമംഗലത്തെ യുവ ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തിൻെറ പണിപ്പുരയിലാണ് ശിൽപമൊരുങ്ങുന്നത്. കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിക്കും. 1993-94 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് 2017ൽ രൂപം കൊടുത്ത 'കൂട്ടരങ്ങ്' വാട്സ് ആപ് കൂട്ടായ്മയുടെ തീരുമാനം അനുസരിച്ചാണ് അംബേദ്കർ ശിൽപത്തിൻെറ നിർമാണം. കുഞ്ഞിമംഗലത്ത് ശിൽപ നിർമാണം അവസാന മിനുക്കുപണിയിലാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് അനാച്ഛാദനം ചെയ്യും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 11:58 PM GMT Updated On
date_range 2020-11-20T05:28:40+05:30ഡോ. അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു
text_fieldsNext Story