Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാറാത്ത്​ ബലാബലം

നാറാത്ത്​ ബലാബലം

text_fields
bookmark_border
നാറാത്ത്​ ബലാബലംപഞ്ചായത്തിലൂടെഎൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ രാഷ്​ട്രീയ സ്വാധീനമുള്ള പഞ്ചായത്താണ്​ നാറാത്ത്​. ഇരുമുന്നണികളും മാറി മാറി ഭരണം നടത്താറാണ്​ പതിവെങ്കിലും 10​ വർഷമായി എൽ.ഡി.എഫാണ്​ ഭരണകക്ഷി. 2005 -10 കാലയളവിൽ 16 സീറ്റ് മാത്രമുള്ളപ്പോൾ എട്ട് സീറ്റ് എൽ.ഡി.എഫിനും എട്ട്​ സീറ്റ് യു.ഡി.എഫിനും ലഭിച്ചു. തുടർന്ന്​ നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭരണം കിട്ടി. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്​. കഴിഞ്ഞതവണ 17 സീറ്റിൽ സി.പി.എം 10 സീറ്റിലാണ്​ ജയിച്ചത്​. അഞ്ച്​ സീറ്റ് മുസ്​ലിംലീഗും ഒരു സീറ്റ് കോൺഗ്രസും ഒരു സീറ്റ് കോൺഗ്രസ്​ വിമതനുമാണ് നേടിയത്​.ഈ തെരഞ്ഞെടുപ്പിൽ സി.പി.എം15 സീറ്റിലും ഒരു സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ ഐ.എൻ.എല്ലുമാണ് ഇടതുപക്ഷത്തിനുവേണ്ടി രംഗത്തുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ്​ പിന്തുണയോടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസും ഏഴ്​ സീറ്റിൽ ലീഗുമാണ് മത്സരിക്കുന്നത്.ചുവന്നുതുടുത്ത്​ കുറ്റ്യാട്ടൂർമാണിയൂർ, കുറ്റ്യാട്ടൂർ വില്ലേജ് പഞ്ചായത്തുകൾ പിരിച്ചുവിട്ടതിനെ തുടർന്ന് 1962ൽ രൂപവത്​കൃതമായതാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത്. ജില്ലയിൽ കാർഷിക പെരുമയുള്ള നാടാണ് കുറ്റ്യാട്ടൂർ. പഞ്ചായത്ത് രൂപവത്​കൃതമായത് മുതൽ സി.പി.എം നിയന്ത്രണത്തിൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ആകെ 16 വാർഡിൽ 15 സീറ്റിലും സി.പി.എം ആണ് വിജയിച്ചത്. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് യു.ഡി.എഫിൽ ഏക സീറ്റ് നേടിയ മുസ്​ലിം ലീഗിലെ കെ.വി. ജുവൈരിയത്താണ്. ഐ.എസ്.ഒ അംഗീകാരം, മികച്ച ജൈവ കൃഷിരീതിക്കുള്ള ജില്ലതല ജൈവ മണ്ഡലം അവാർഡ്, നൂറ് ശതമാനം നികുതി പിരിവിനുള്ള അവാർഡ് തുടങ്ങി നേട്ടങ്ങളുടെ നീണ്ടപട്ടിക ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ്​ ഇൗ തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുന്നത്. നിലവിലെ ഭരണസമിതി സമ്പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടങ്ങളുടെ നീണ്ടപട്ടിക നിരത്തിയാണ് യു.ഡി.എഫ് അങ്കത്തിനൊരുങ്ങുന്നത്. 14 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ലീഗുമാണ് ഇത്തവണ മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story