Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളപട്ടണത്ത്​ ഇത്തവണ...

വളപട്ടണത്ത്​ ഇത്തവണ ലീഗും കോൺഗ്രസും ഇരുവഴിക്ക്

text_fields
bookmark_border
വളപട്ടണത്ത്​ ഇത്തവണ ലീഗും കോൺഗ്രസും ഇരുവഴിക്ക്​പഞ്ചായത്തിലൂടെ എന്നും വലതിനോടൊപ്പം ചാരിനിന്ന ചരി​ത്രമാണ്​ വളപട്ടണത്തിന്.​ ഇത്തവണ ഭരണകക്ഷിയായ കോൺഗ്രസും ലീഗും യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് തനിയെ മത്സരിക്കാൻ തീരുമാനിച്ചു. യു.ഡി.എഫ്​ ജില്ല നേതാക്കളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് യു.ഡി.എഫിലെ പ്രബല കക്ഷികളായ കോൺഗ്രസും ലീഗും തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്. എൽ.ഡി.എഫ്​ -രണ്ട്​ (സി.പി.എം), യു.ഡി.എഫ്​ -​10 (കോൺ. -ആറ്​, മുസ്​ലിംലീഗ്​ -മൂന്ന്​, വെൽഫെയർ പാർട്ടി -ഒന്ന്​), സ്വതന്ത്രൻ -ഒന്ന്​ എന്നിങ്ങനെയാണ്​ നിലവിലെ കക്ഷിനില. ഇത്തവണ ലീഗുമായുള്ള ധാരണയിൽ വെൽഫെയർ പാർട്ടിയും മത്സരിക്കാനൊരുങ്ങുകയാണ്. കോൺഗ്രസ്​ 10 വാർഡുകളിൽ മത്സരിക്കും. നാമമാത്ര വോട്ടുകൾ മാത്രമുള്ളതുകൊണ്ട് ഒന്ന്​, രണ്ട്​, മൂന്ന്​ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തുന്നില്ല. എൽ.ഡി.എഫിൽ ഏഴ്​ സീറ്റിൽ സി.പി.എമ്മും അഞ്ച്​ സീറ്റിൽ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രന്മാരും മത്സരത്തിനുണ്ട്. ഒമ്പത്​, 10 വാർഡിലേക്കുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ സി.പി.എമ്മിന് ഇനിയും സാധിച്ചിട്ടില്ല. നേരത്തേ തയാറാക്കിയ സ്ഥാനാർഥിപ്പട്ടിക വീണ്ടും പുനഃക്രമീകരിക്കുന്ന തിരക്കിലാണ് എൽ.ഡി.എഫ്. ഇടതുപക്ഷത്തുള്ള ഐ.എൻ.എല്ലിന് ഇത്തവണ സീറ്റില്ല. വളപട്ടണം പ്രതികരണ വേദിയുടെ നേതൃത്വത്തിൽ ഒരുവനിതയുൾപ്പെടെ നാല് സ്വതന്ത്രന്മാരും മത്സരരംഗത്തുണ്ടാകും. കോൺഗ്രസി​ൻെറയും ലീഗി​ൻെറയും അധികാര തർക്കങ്ങളും ചേരിപ്പേരും ഭരണസമിതിയുടെ ആരംഭത്തിൽതന്നെ രൂക്ഷമായിരുന്നു. ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ എൻ.പി. മനോരമയായിരുന്നു ആദ്യത്തെ രണ്ടര വർഷക്കാലം പ്രസിഡൻറ്. പിന്നീട് മൂപ്പിളമ തർക്കത്തിൽ വി.കെ. ലളിതാദേവിയെ പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനത്തേക്ക് അവരോധിക്കുകയായിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ മത്സരിച്ച ലീഗ് മൂന്നിടത്ത് മാത്രമാണ് വിജയിച്ചത്. മത്സരിച്ച ആറ്​ സീറ്റിലും കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും ജയിച്ചു. മത്സരിച്ച നാല് സീറ്റുകളിൽ ലീഗ് സ്ഥാനാർഥികൾ പരാജയപ്പെടാനിടയായത് കോൺഗ്രസ് അട്ടിമറിച്ചതാണെന്ന് ലീഗ് പ്രവർത്തകർ ആരോപിക്കുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും ലീഗ് - കോൺഗ്രസ് അഭ്യന്തര തർക്കം രൂക്ഷമായിരുന്നു. യു.ഡി​.എഫിലെ തർക്കം മുതലെടുത്ത്​ ഭരണം തിരിച്ചുപിടിക്കാനാണ്​ എൽ.ഡി.എഫ്​ നീക്കം.
Show Full Article
TAGS:
Next Story