Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫിനെ കൈവിടാതെ...

യു.ഡി.എഫിനെ കൈവിടാതെ അയ്യൻകുന്നും ആറളവും

text_fields
bookmark_border
യു.ഡി.എഫിനെ കൈവിടാതെ അയ്യൻകുന്നും ആറളവുംപഞ്ചായത്തിലൂടെ ജില്ലയിൽ യു.ഡി.എഫിനെ കൈവിടാത്ത പഞ്ചായത്തുകളിലൊന്നാണ്​ അയ്യൻകുന്ന്​. കോൺഗ്രസിൽ എന്തു പടലപ്പിണക്കങ്ങൾ ഉണ്ടായാലും യു.ഡി.എഫി​ൻെറ തെരഞ്ഞെടുപ്പ്​ വിജയത്തെ അത്​ ബാധിക്കാറില്ല. അതുകൊണ്ടുതന്നെ എൽ.ഡി.എഫിന് ഇവിടെ ഒരിക്കലും ഭരണം കൈയാളാനുള്ള അവസരം ലഭിച്ചില്ല. പഞ്ചായത്തിൽ ആകെ 16 വാർഡുകളാണുള്ളത്. യു.ഡി.എഫിന് 10, (കോൺഗ്രസ്‌ -8, കേരള കോൺഗ്രസ്‌ എം-2), എൽ.ഡി.എഫ് സ്വതന്ത്രർ -3, മറ്റ് സ്വതന്ത്രർ -3 എന്നിങ്ങനെയാണ്​ കക്ഷിനില. കേരള കോൺഗ്രസി​ൻെറ രാഷ്​ട്രീയമാറ്റം ഇൗ ​തദ്ദേശ തെരഞ്ഞെടുപ്പി​നെ ബാധിക്കു​േമാ എന്നാണ്​ രാഷ്​ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്​. ആറളം പഞ്ചായത്തിലും യു.ഡി.എഫിനാണ്​​ വേരോട്ടം. രണ്ടുതവണ മാത്രമാണ്​ എൽ.ഡി.എഫിനൊപ്പം ഇൗ പഞ്ചായത്ത്​ നില​കൊണ്ടത്​. പിന്നീട് ഒരിക്കലും യു.ഡി.എഫിനെ കൈവിട്ടില്ല. ആറളം ഫാം ഉൾപ്പെടുന്ന ഈ പഞ്ചായത്ത്‌ ആദിവാസികൾ ഏറെയുള്ള പ്രദേശമാണ്. ആകെയുള്ള 17 വാർഡുകളിൽ യു.ഡി.എഫിന് 11ഉം (കോൺഗ്രസ്‌ -9, ലീഗ് -1, കേരള കോൺഗ്രസ്‌ എം -1), എൽ.ഡി.എഫിന് 6ഉം (സി.പി.എം -5, സി.പി.ഐ -1) എന്നിങ്ങനെയാണ്​ കക്ഷിനില. കോൺഗ്രസിലെ ഗ്രൂപ് പോരാണ് രണ്ടുതവണ എൽ.ഡി.എഫിന് ഭരണം ലഭിക്കാൻ ഇടയാക്കിയത്. ഈ അനുഭവങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട്‌ ഒത്തൊരുമിച്ച്​ തെരഞ്ഞെടുപ്പിനെ നേരിടാനാണ്​ യു.ഡി.എഫ്​ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story