Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ വിമാനത്താവളം:...

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ വികസനത്തിന്​ ഭൂമി ഉടന്‍ ഏറ്റെടുക്കും -മന്ത്രി ഇ.പി. ജയരാജന്‍

text_fields
bookmark_border
കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ വികസനത്തിന്​ ഭൂമി ഉടന്‍ ഏറ്റെടുക്കും -മന്ത്രി ഇ.പി. ജയരാജന്‍ ഫോട്ടോ: MTR-AIRPORT E.P.JAYARAJAN YOGAM കോളിപ്പാലത്ത് ചേർന്ന യോഗത്തില്‍ മ​ന്ത്രി ഇ.പി. ജയരാജന്‍ സംസാരിക്കുന്നുമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തി​ൻെറ റണ്‍വേ വികസനത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. കീഴല്ലൂര്‍ പഞ്ചായത്തിലെ കോളിപ്പാലത്തെത്തിയ മന്ത്രി സ്ഥലമേറ്റെടുക്കുന്നതി​ൻെറ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.തുടര്‍ന്ന് പ്രദേശവാസികളോട് അവരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ പറയുകയായിരുന്നു. ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്നും ദുരിതത്തിലാണെന്നും കുടുംബങ്ങള്‍ അറിയിച്ചു. കൊതേരിയിലെ 91കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികളും ലൈറ്റ് അപ്രോച്ചി​ൻെറ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലത്തെ അഞ്ചുവീട്ടുകാര്‍ക്കും ഡിസംബറില്‍ തന്നെ പണം നല്‍കി സ്ഥലം ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവള റണ്‍വേയുടെ താഴ്‌വാരത്തുള്ള കാനാടിലെ ഏഴ്​ കുടുംബങ്ങളുടെ ഭൂമിയും ഉടന്‍ ഏറ്റെടുക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ്​ ഇവരുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. കാനാട് നിന്നും വീട് വിട്ടുപോകേണ്ടിവന്നവര്‍ക്കുള്ള മുടങ്ങിയ വാടക സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുള്ള മണ്ണ് ഒഴുകിയെത്തി കൃഷി നശിച്ചവര്‍ക്കുള്ള നഷ്​ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.റണ്‍വേ വികസനത്തിന് ഏറ്റെടുക്കേണ്ട 250 ഏക്കറോളം സ്ഥലത്തി​ൻെറ തുടർനടപടികള്‍ പുരോഗമിക്കുകയാണ്. നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് സര്‍വേയും മറ്റു നടപടികളും ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതില്‍നിന്ന് ഒരടി പോലും പിറകോട്ടു പോകില്ലെന്നും പറഞ്ഞു.കീഴല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻറ്​ എം. രാജന്‍, എന്‍.വി. ചന്ദ്രബാബു, എം.വി. സരള, പി.കെ. ചന്ദ്രന്‍, പി.സി. വിനോദന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story