Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂരിൽ ചെയർപേഴ്സന്മാർ...

പാനൂരിൽ ചെയർപേഴ്സന്മാർ മത്സരത്തിനില്ല

text_fields
bookmark_border
പാനൂർ: പാനൂരിൽ നിലവിലെ ചെയർപേഴ്സ​ന്മാർ മത്സരത്തിനില്ല. പകരം മുൻ പ്രസിഡൻറുമാർ രംഗത്ത്. യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ മുൻ പാനൂർ പഞ്ചായത്ത് പ്രസിഡൻറ്​ പെരിക്കാലി ഉസ്മാൻ, മുൻ പെരിങ്ങളം പഞ്ചായത്ത് പ്രസിഡൻറ്​ ഷീന ഭാസ്കരൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. നിലവിലെ ചെയർപേഴ്സൻ സുവർണയും മുൻ ചെയർപേഴ്സൻ കെ.വി. റംല ടീച്ചറും മത്സരത്തിനില്ല. ലീഗി​ൻെറ നിലവിലെ കൗൺസിലർമാരായ വി. ഹാരിസ്, ഉമൈസ തിരുവമ്പാടി എന്നിവർ മത്സരിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് കൗൺസിലർമാർ ആരുംതന്നെ ഇക്കുറി മത്സരിക്കാനില്ലെന്നറിയുന്നു. ഇതോടൊപ്പം ഇക്കുറി കോൺഗ്രസിലെയും മുസ്​ലിം ലീഗിലെയും മുതിർന്ന ഭൂരിഭാഗം നേതാക്കളും മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്. എൽ.ഡി.എഫ്, കോൺഗ്രസ് സ്ഥാനാർഥി പട്ടികകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story