Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാരം ഡിവിഷൻ...

വാരം ഡിവിഷൻ കോൺഗ്രസിന്​; മുസ്​ലിം ലീഗിൽ പ്രതിഷേധം ശക്തം

text_fields
bookmark_border
കണ്ണൂർ: ജില്ല പഞ്ചായത്ത്​ വാരം ഡിവിഷൻ കോൺഗ്രസിന്​ നൽകിയതിൽ മുസ്​ലീം ലീഗ്​ ജില്ല നേതൃത്വത്തിനെതിരെ ശാഖ കമ്മിറ്റിയുടെ പ്രതിഷേധം. കണ്ണൂർപ്രസ്​ ക്ലബിൽ വാർത്തസമ്മേളനം നടത്തിയാണ്​ വാരം കടവ്​ മുസ്​ലിം ലീഗ്​ ശാഖ ഭാരവാഹികൾ ജില്ല നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്​. 2015ൽ​ കണ്ണൂർ കോർപറേഷൻ രൂപവത്​കരിക്കു​േമ്പാൾ ചേലോറ പഞ്ചായത്ത്​ കൂടി ചേർത്തിരുന്നു. പഞ്ചായത്തിലെ രണ്ടര വാർഡുകൾ ഉൾപ്പെടുന്നതാണ്​ വാരം ഡിവിഷൻ. ​ചേലോറ പഞ്ചായത്തിൽ മുസ്​ലിം ലീഗ്​ വിജയിച്ചുവന്ന ഒന്നും 17ഉം വാർഡുകൾ ചേർന്നതാണ്​ വാരം ഡിവിഷൻ. അതിനാൽ മുസ്​ലിം ലീഗിന്​ അവകാശപ്പെട്ട ഈ ഡിവിഷൻ കോൺഗ്രസിന്​ നൽകിയതിലൂടെ മുസ്​ലിം ലീഗ്​ ജില്ല നേതൃത്വം പ്രാദേശിക നേതൃത്വത്തി​ൻെറയും പ്രവർത്തകരുടെയും വികാരം അവഗണിച്ചതായും ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ​​ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെയാണ്​ നേതൃത്വം വാരം ഡിവിഷൻ കോൺഗ്രസിനു വിട്ടു നൽകിയത്​. ഒരുതവണ മാത്രമായാണ്​ നൽകുന്നതെന്ന്​ നേതാക്കൾ വ്യക്തമാക്കിയ​തോടെയാണ്​ ലീഗ്​ പ്രവർത്തകർ യു.ഡി.എഫുമായി സഹകരിച്ചതും കോൺഗ്രസ്​ സ്ഥാനാർഥിക്കുവേണ്ടി രംഗത്തിറങ്ങിയതും. ഇപ്രാവശ്യവും പഴയ നിലപാട്​ സ്വീകരിച്ച്​ ജില്ല നേതൃത്വം ശാഖ കമ്മിറ്റിയെ വഞ്ചിച്ചതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ചൊവ്വാഴ്​ച വൈകീട്ട്​ നാലിന്​ വാരം കടവ്​ ശാഖയുടെ പ്രവർത്തക കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്​. അതിനു മുമ്പായി വാരം ഡിവിഷൻ മുസ്​ലിം ലീഗിന്​ വിട്ടുകിട്ടിയില്ലെങ്കിൽ ജില്ല നേതൃത്വം കാണിക്കുന്ന അവഗണന പ്രവർത്തകരെ ബോധ്യപ്പെടുത്തി തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നും ശാഖ ജനറൽ സെക്രട്ടറി റയീസ്​ സഅദി, ട്രഷറർ അബ്​ദുൽ ജബ്ബാർ, കണ്ണൂർ മണ്ഡലം യൂത്ത്​ ലീഗ്​ വൈസ്​ പ്രസിഡൻറ്​ എ. സമീർ, യൂത്ത്​ ലീഗ്​ വാരം കടവ്​ ശാഖ കമ്മിറ്റി ജനറൽ സെക്രട്ടറി വി. അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story