Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഗമം പുരയിട കൃഷി:...

സംഗമം പുരയിട കൃഷി: മത്സരത്തിനുള്ള വിത്തും വളവും കൈമാറി

text_fields
bookmark_border
തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുരയിട കൃഷിയുടെ മൂന്നാംഘട്ട മത്സരത്തിനുള്ള വിത്തും വളവും സ്കീം അംഗങ്ങൾക്ക് വിതരണം ചെയ്തു. വീടുപരിസരത്തും ടെറസിലുമായി കൃഷി ചെയ്യാവുന്ന രീതിയിൽ ആരോഗ്യകരമായ പച്ചക്കറികളുടെ ഉൽപാദനവും വിപണനവും ലക്ഷ്യംവെച്ച് രണ്ട് സ്കീമുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിപണനത്തിനുള്ള കമേഴ്സൽ ഫാർമിങ്ങും വീട്ടാവശ്യത്തിന് അടുക്കള കൃഷിയുമായിട്ടാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ടി.എം.ഡബ്ല്യു.എ ദുബൈ കമ്മിറ്റി വൈസ് പ്രസിഡൻറ് ടി.പി. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എ.കെ. സക്കരിയ വിത്തും വളവും കൈമാറി. പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. റിട്ട. ജില്ല കൃഷി ഓഫിസർ എം.കെ. അബ്​ദുറഹ്മാൻ, ടി.എം.ഡബ്ല്യു.എ ജിദ്ദ കമ്മിറ്റി കോഓഡിനേറ്റർ കെ. സക്കരിയ എന്നിവർ സംസാരിച്ചു. സി.എം. ഷറഫുദ്ദീൻ സ്വാഗതവും എൻ.കെ. അർഷാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story