Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൂപ്പർമാർക്കറ്റിൽ...

സൂപ്പർമാർക്കറ്റിൽ തീപിടിത്തം

text_fields
bookmark_border
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രത്ത് സൂപ്പർ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒന്നേകാൽ കോടി രൂപയുടെ നഷ്​ടം. ഏഴോം സ്വദേശി ഐ.വി. രാജീവി​ൻെറ ഉടമസ്ഥതയിലുള്ള ശ്രീമുത്തപ്പൻ സൂപ്പർ മാർക്കറ്റിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സൂപ്പർ മാർക്കറ്റിൽനിന്ന് തീയും പുകയും ഉയരുന്നതായി ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. പയ്യന്നൂർ, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽനിന്നെത്തിയ ഏഴ് യൂനിറ്റ് ഫയർഫോഴ്സും പഴയങ്ങാടി പൊലീസും നാട്ടുകാരും ചേർന്ന് അഞ്ചു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. ഞായറാഴ്ച പുലർച്ച അ​േഞ്ചാടെ തീ പൂർണമായും അണച്ചെങ്കിലും കടയിലെ മുഴുവൻ സാധനങ്ങളും ഫർണിചറും കത്തിയെരിഞ്ഞു. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
Show Full Article
TAGS:
Next Story