Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ കോൺഗ്രസ്...

തലശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം നീളുന്നു

text_fields
bookmark_border
തലശ്ശേരി: നഗരസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥി നിർണയത്തിൽ യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുന്നു. നഗരസഭയിലെ 52 വാർഡുകളിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥികളെ ദിവസങ്ങൾക്ക്‌ മു​േമ്പ പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി നിർണയം ഇനിയും പൂർണമായില്ല. മുസ്​ലിം ലീഗിന് അനുവദിച്ച 18 സീറ്റുകളിൽ മൂന്നെണ്ണം വെൽഫെയർ പാർട്ടിക്കാണ്. ലീഗ് നേരിട്ട് മത്സരിക്കുന്ന ബാക്കിയുള്ള സീറ്റുകളിൽ ടൗൺ ഹാൾ, ചിറക്കര, മൂഴിക്കര, തലായി വാർഡുകളിൽ മാത്രമാണ് സ്ഥാനാർഥികളുടെ തീരുമാനമാകാത്തത്. ഇവിടെ ആര് മത്സരിക്കണമെന്നതിൽ തിങ്കളാഴ്ചയോടെ തീരുമാനമായേക്കും. അതേസമയം, 34 വാർഡുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിർണയിക്കുന്നത് നീളുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. എന്നാൽ, ലീഗിന് ഏഴ് സീറ്റുണ്ടായിരുന്നു. കോൺഗ്രസിന് നിർണായകമായ വാർഡുകളിൽ മത്സരത്തിന് പലരും രംഗത്ത് വന്നതാണ് സ്ഥാനാർഥി നിർണയം നീളുന്നത്. പ്രാദേശിക തലത്തിൽനിന്ന് ലഭിച്ച സ്ഥാനാർഥികളുടെ പേര് നേതൃത്വത്തി​ൻെറ പരിഗണനയിലാണ്. ഇതിന് ഡി.സി.സിയുടെ അനുമതി ലഭിക്കണം. പാലിശ്ശേരി, കുഴിപ്പങ്ങാട്, പുന്നോൽ വാർഡുകളിലേക്കാണ് വെൽ​െഫയർ പാർട്ടി മത്സരിക്കുന്നത്. സാജിദ് കോമത്ത്, സീനത്ത് അബ്​​ദുൽ സലാം എന്നിവരെയാണ് പാലിശ്ശേരിയിലും കുഴിപ്പങ്ങാടും സ്ഥാനാർഥികളായി കണ്ടെത്തിയിട്ടുള്ളത്. നിലവിൽ നഗരസഭാംഗമാണ് സീനത്ത് അബ്​ദുൽ സലാം. പുന്നോലിലേക്കുള്ള വെൽഫെയർ പാർട്ടി സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. നഗരസഭയിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥികൾ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. 52 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വീടുകയറിയുള്ള പ്രചാരണം ആരംഭിച്ചു. ബി.ജെ.പി ഒന്നാം ഘട്ടത്തിൽ 30 സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇവരും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.
Show Full Article
TAGS:
Next Story