Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ ചിത്രപ്രദർശനം

ഓൺലൈൻ ചിത്രപ്രദർശനം

text_fields
bookmark_border
ഓൺലൈൻ ചിത്രപ്രദർശനം കൂത്തുപറമ്പ്: ഏഷ്യൻ ആർട്ട് ഗാലറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ ചിത്രപ്രദർശനത്തിന് തുടക്കമായി. അനന്തം, അജ്ഞാതം, അവർണനീയം എന്ന പേരിലാണ് ചിത്രപ്രദർശനം നടക്കുന്നത്. കെ.സി.എസ്. പണിക്കർ, കെ.ജി. സുബ്രഹ്മണ്യം, എം.വി. ദേവൻ, പി.എസ്. കരുണാകരൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള 100 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മൂന്ന്​ ഘട്ടങ്ങളിലായി നൂറ് ദിവസമാണ് പ്രദർശനം നടക്കുക. ഇന്ത്യയിലെ മറ്റു ചില ചിത്രകാരന്മാരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പ്രദർശനം ശിൽപി കാനായി കുഞ്ഞിരാമൻ ഉദ്​ഘാടനം ചെയ്തു. കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരി, എൻ.കെ.പി. മുത്തുക്കോയ, പി. സുധാകരൻ, എം.എൽ. ജോണി, ഡോ. മഹേഷ് മംഗലാട്ട്, എം. പ്രദീപ്കുമാർ, സുരേഷ് കൂത്തുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story