Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡ്രൈവറെ

ഡ്രൈവറെ പിരിച്ചുവിട്ടു

text_fields
bookmark_border
ഡ്രൈവറെ പിരിച്ചുവിട്ടു തളിപ്പറമ്പ്: നഗരസഭ ചെയർമാൻ കാലാവധി കഴിഞ്ഞിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തി​ൻെറ ഡ്രൈവറെ പിരിച്ചുവിട്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. മഹമൂദ് അള്ളാംകുളം ചെയർമാനായിരുന്ന അഞ്ചുവർഷക്കാലം ഇദ്ദേഹത്തി​ൻെറ ഡ്രൈവറായിരുന്ന സത്താറിനെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. അള്ളാംകുളം മഹമൂദുമായുള്ള സെക്രട്ടറിയുടെ ശീതസമരമാണ് ഡ്രൈവറെ മാറ്റാനുള്ള കാരണമെന്നാണ് സൂചന. മഹമൂദ് ചെയർമാനായതുമുതൽ അദ്ദേഹത്തി​ൻെറ ഔദ്യോഗിക വാഹനത്തി​ൻെറ സാരഥിയായിരുന്നു ചെനയന്നൂർ സ്വദേശി സത്താർ. 12 മുതൽ നഗരസഭയിൽ ഉദ്യോഗസ്ഥഭരണം നിലവിൽ വന്നതോടെയാണ് ഡ്രൈവറെ പിരിച്ചുവിട്ട് പുതിയൊരാളെ നിയമിച്ചത്. സാധാരണ പുതിയ ചെയർമാൻ അധികാരത്തിൽ വരുന്നതുവരെ ഡ്രൈവർ തുടരാറാണ് പതിവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story