Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമ്പായത്തോട്ടിൽ...

അമ്പായത്തോട്ടിൽ പ്രതിഷേധ ബാനർ

text_fields
bookmark_border
അമ്പായത്തോട്ടിൽ പ്രതിഷേധ ബാനർ'വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല' kel vote വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ലന്നുകാണിച്ച്​ അമ്പായത്തോട് ടൗണിന് സമീപം സ്ഥാപിച്ച ബാനർ കൊട്ടിയൂർ: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ശ്രമിക്കാതെ ഒരു രാഷ്​ട്രീയ പാർട്ടിക്കാരനും വോട്ടിനായി ഇതിലേ വരേണ്ടതില്ലെന്ന മുന്നറിയിപ്പുമായി അമ്പായത്തോട്ടിൽ കർഷകർ ബാനർ സ്ഥാപിച്ചു. പ്രതികരണവേദി പ്രവർത്തകരാണ് വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചത്. അമ്പായത്തോട്, പാൽചുരം മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്​. ആന, കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി, കുറുക്കൻ തുടങ്ങി എല്ലാ വന്യമൃഗങ്ങളുടെയും അതിരൂക്ഷമായ ശല്യമാണ് ഈ പ്രദേശത്ത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും കൊട്ടിയൂർ റിസർവ് വനത്തിൽ നിന്നുമാണ് വന്യമൃഗങ്ങൾ ഇവിടെ എത്തുന്നത്. മാസങ്ങൾക്ക് മുമ്പാണ് കാട്ടാനയുടെ ആക്രമണത്തിൽ പന്നിയാംമലയിൽ മേൽപനാംതോട്ടത്തിൽ അഗസ്തി മരിക്കുകയും വേലിക്കകത്ത് മാത്യുവിന്​ ഗുരുതര പരിക്കേൽക്കുകയും ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story