Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: കോ​ൺഗ്രസ്​ -മുസ്​ലിം ലീഗ്​ ചർച്ച വീണ്ടും പരാജയം

text_fields
bookmark_border
കണ്ണൂർ കോർപറേഷൻ: കോ​ൺഗ്രസ്​ -മുസ്​ലിം ലീഗ്​ ചർച്ച വീണ്ടും പരാജയംകണ്ണൂർ: കണ്ണൂർ കോർപറേഷനിൽ സീറ്റ്​ വിഭജനവുമായി ബന്ധപ്പെട്ട്​ യു.ഡി.എഫിൽ കോൺഗ്രസും മുസ്​ലിം ലീഗും തമ്മിലുള്ള തർക്കത്തിന്​ പരിഹാരം തേടി വ്യാഴാഴ്​ച നടത്തിയ അനുരഞ്​ജന ചർച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ തവണ മത്സരിച്ച പഞ്ഞിക്കീൽ ഡിവിഷനോ കോൺഗ്രസി​ൻെറ സീറ്റായ വാരം ഡിവിഷനോ വേണമെന്ന വാദത്തിൽ മുസ്​ലിം ലീഗ്​ നേതാക്കളും അത്​ നൽകാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ്​ നേതാക്കളും ഉറച്ചുനിന്നതോടെയാണ്​ അഞ്ചാംവട്ട ചർച്ചയും പരാജയ​പ്പെട്ടത്​. കഴിഞ്ഞ വർഷം പ്രത്യേക സാഹചര്യത്തിലാണ്​ പഞ്ഞിക്കീൽ ഡിവിഷൻ മുസ്​ലിം ലീഗിന്​ നൽകിയതെന്നും ഇത്തവണ അത്​ നൽകാനാവില്ലെന്നുമാണ്​ കോൺഗ്രസ്​ നിലപാട്​. ഇതില്ലാതെ 17 ഡിവിഷനുകളാണ്​ മുസ്​ലിം ലീഗിന്​ കോർപറേഷനിൽ അനുവദിച്ചിട്ടുള്ളത്​. പഞ്ഞിക്കീൽ ഡിവിഷൻ ഉൾപ്പെടെ സ്​ഥാനാർഥികളെ തീരുമാനിച്ചിരിക്കുകയാണ്​ മുസ്​ലിം ലീഗ്​. പ്രശ്​ന പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ഞിക്കീൽ, വാരം ഡിവിഷനുകളിലും സ്വന്തം സ്​ഥാനാർഥികളെ നിർത്താനാണ്​ ലീഗ്​ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്​. കോൺഗ്രസിനെ പ്രതിനിധാനംചെയ്​ത്​​ കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, കെ.സി. ജോസഫ്​ എം.എൽ.എ, സണ്ണി ജോസഫ്​ എം.എൽ.എ എന്നിവരും മുസ്​ലിം ലീഗിനുവേണ്ടി സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ്​ പി. കുഞ്ഞി മുഹമ്മദ്​, ജനറൽ സെക്രട്ടറി അബ്​ദുൽ കരീം ചേലേരി, സെക്രട്ടറി കെ.പി. താഹിർ എന്നിവരുമാണ്​ ചർച്ച നടത്തിയത്​. ഇനി ചർച്ച തുടരുന്നതിനെക്കുറിച്ച്​ തീരുമാനിക്കാതെയാണ്​ നേതാക്കൾ പിരിഞ്ഞത്​. ജില്ല പഞ്ചായത്തിലെ യു.ഡി.എഫ്​ സീറ്റ്​ വിഭജനം പൂർത്തിയായെങ്കിലും സ്​ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story