Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടയിൽ കയറി ആക്രമണം:...

കടയിൽ കയറി ആക്രമണം: യുവാവ്​ പിടിയിൽ

text_fields
bookmark_border
കടയിൽ കയറി ആക്രമണം: യുവാവ്​ പിടിയിൽആലക്കോട്: ടൗണിൽ ഉഷസ് സൂപ്പർ മാർക്കറ്റ് നടത്തുന്ന കല്ലുവിള നടുതൊട്ട് പുത്തൻവീട് ഉഷയുടെ (63) കടയിൽ കയറി യുവാവി ൻെറ ആക്രമണം. സംഭവത്തിൽ നെല്ലിക്കുന്ന് സ്വദേശി ചേപ്പിലാട്ട് റംഷാദിനെയാണ് (22)​ അറസ്​റ്റുചെയ്​തത്​. സംഭവ സമയം ഉഷ ഒറ്റക്കായിരുന്നു കടയിൽ. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം. ഉഷയെ മർദിക്കുന്നത്​ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​. ഉഷയുടെ പരാതിയിൽ ആലക്കോട് സി.ഐ കെ.ജെ. വിനോയി റംഷാദിനെതിരെ ജാമ്യമില്ല വകുപ്പ് ചേർത്ത് അറസ്​റ്റുചെയ്​ത് കോടതിയിൽ ഹാജരാക്കി. റംഷാദി​ൻെറ പിതാവിന് ചായക്കട നടത്താൻ ഒരു മുറി ഉഷ വാടകക്ക് കൊടുത്തിരുന്നു. അത് തിരിച്ച് ചോദിച്ചതിൽ പ്രകോപിതനായിട്ടാണ് ഉഷയെ ആക്രമിച്ചതെന്ന് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story