Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പ് നഗരസഭ...

തളിപ്പറമ്പ് നഗരസഭ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികൾ

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മഹിള അസോസിയേഷൻ നേതാവ് ഒ. സുഭാഗ്യത്തെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 34 വാര്‍ഡുകളിലും ശക്തമായ പേരാട്ടമായിരിക്കും ഇത്തവണ നടക്കുന്നത്. ശക്തരായ സ്ഥാനാര്‍ഥികളെയാണ് കണ്ടെത്തിയിട്ടുള്ളത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകൂടി ചേര്‍ന്നതിനാല്‍ പലവാര്‍ഡുകളിലും വിജയ പ്രതീക്ഷയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഒരോ സീറ്റുകളില്‍ സി.പി.ഐ, ജെ.ഡി.എസ്, എല്‍.ജെ.ഡി എന്നിവയും മറ്റ് 31 വാര്‍ഡുകളില്‍ സി.പി.എമ്മും മത്സരിക്കും. നിലവിൽ തളിപ്പറമ്പ് നഗരസഭയിൽ 11 സീറ്റുകളാണ് സി.പി.എമ്മിനുള്ളത്. പി. ഉമ്മർകുട്ടി (ഒന്ന്), പി. ഗോപിനാഥൻ (രണ്ട്), സി. സുരേഷ്കുമാർ (മൂന്ന്), പി.വി. മിനി (നാല്), എം. രമാവതി (ആറ്), സി. രജനി (ഏഴ്), പി.വി. ഗീത (ഒമ്പത്), അബ്​ദുൽസലാം (10), വി. ഇന്ദിര (11), കെ. ബിന്ദു (13), രമണി (14), അനസ് മുഹമ്മദ് (15), കെ. രമേശൻ (17), രാജി നന്ദകുമാർ (18), പത്മനാഭൻ (19), സി.എച്ച്. സേതുമാധവൻ (20), പി.പി. രാജേഷ് (21), എം.പി. റഫീക്ക് (22), ഇ. കുഞ്ഞിരാമൻ (23), വി. വിജയൻ (24), ഡി. വനജ (25), എം.പി. സജീറ (26), പി. ഷൈനി (27), സി.വി. ഗിരീശൻ (28), ബാബുരാജ് കുട്ടുവൻ (29), പി. വത്സല (30), ഒ. സുഭാഗ്യം (31), സി. ലക്ഷ്മണൻ (32), വി.വി. വാസന്തി (33), കെ.എം. അബ്​ദുൽ ലത്തീഫ് (34) എന്നിവരാണ് സ്ഥാനാർഥികൾ. വാര്‍ത്തസമ്മേളനത്തില്‍ സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ശ്യാമള, ഏരിയ സെക്രട്ടറി കെ. സന്തോഷ്, പുല്ലായിക്കൊടി ചന്ദ്രന്‍, കോമത്ത് മുരളീധരന്‍, ടി. ബാലകൃഷ്ണന്‍, എം. രഘുനാഥ് എന്നിവർ പങ്കെടുത്തു
Show Full Article
TAGS:
Next Story