Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതദ്ദേശീയം തളിപ്പറമ്പ്...

തദ്ദേശീയം തളിപ്പറമ്പ് നഗരസഭ

text_fields
bookmark_border
തദ്ദേശീയം തളിപ്പറമ്പ് നഗരസഭവികസന നേട്ടത്തിൽ തുടർഭരണ പ്രതീക്ഷയുമായി യു.ഡി.എഫ് രവിചന്ദ്രൻ പുളിമ്പറമ്പതളിപ്പറമ്പ്: 1955ൽ രൂപവത്​കരിച്ച തളിപ്പറമ്പ് ഗ്രാമപഞ്ചായത്ത് 1990ലാണ് ആന്തൂർ ഗ്രാമപഞ്ചായത്ത് കൂടി ചേർത്ത് തളിപ്പറമ്പ് നഗരസഭയാവുന്നത്. സി.പി.എം നേതാവായ പി. വാസുദേവൻ ചെയർമാനായ ഉപദേശക സമിതിയാണ് ആദ്യം ഭരണം നടത്തിയത്. ഇക്കാലത്ത് അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ ആന്തൂരിനെ വേർപെടുത്തി വീണ്ടും പഞ്ചായത്താക്കി മാറ്റിയതോടെ തളിപ്പറമ്പ് നഗരസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലി​ൻെറ ഭരണം മുസ്​ലിംലീഗ് നേതൃത്വം നൽകുന്ന യു.ഡി.എഫി​ൻെറ കൈകളിലെത്തി. മുസ്​ലിംലീഗിലെ എം.എ. സത്താർ ആയിരുന്നു പ്രഥമ ചെയർമാൻ. രണ്ടര വർഷത്തിന് ശേഷം കെ.വി. മുഹമ്മദ് കുഞ്ഞി മാസ്​റ്ററായി ചെയർമാൻ. വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആന്തൂർ പഞ്ചായത്തിനെ തളിപ്പറമ്പ് നഗരസഭയിൽ ചേർത്ത് ഇടതുപക്ഷം അധികാരം പിടിച്ചു. പി.കെ. ശ്യാമള ടീച്ചർ ചെയർപേഴ്സനായി 2000 -05 വർഷത്തിൽ ഇടതുപക്ഷം ഭരിച്ചു. തുടർന്ന് ഇടതിലെ വാടി രവി 2010 വരെയും റംല പക്കർ 2015 വരെയും ഭരിച്ചു. ഇക്കാലത്ത് അധികാരത്തിൽ ഉണ്ടായിരുന്ന ഐക്യമുന്നണി സർക്കാർ ആന്തൂരിനെ പ്രത്യേകം നഗരസഭയാക്കി മാറ്റി തളിപ്പറമ്പിനെ യു.ഡി.എഫ് കൈകളിൽ ഭദ്രമാക്കി. ലീഗിലെ അള്ളാംകുളം മഹ്​മൂദ് ചെയർമാനായ ഭരണസമിതിയാണ് ഇപ്പോൾ ഭരണം പൂർത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്. ഇത്തവണ വാർഡ് വിഭജനത്തിലൂടെ നഗരഭരണം പിടിക്കാമെന്ന ഇടതു പ്രതീക്ഷകൾ കോവിഡ് ഇല്ലാതാക്കിയെങ്കിലും മുസ്​ലിംലീഗിലെയും കോൺഗ്രസിലെയും ആഭ്യന്തര പ്രശ്നങ്ങൾ മൂലം അവരുടെ സിറ്റിങ്​ സീറ്റുകൾ ലഭിക്കുമെന്നും അത് വഴി ഭരണത്തിലെത്താമെന്നുമാണ് ഇടത് കരുതുന്നത്. എന്നാൽ, തളിപ്പറമ്പിനെ തിളക്കമേറെയുള്ളതാക്കി മാറ്റിയതിനാൽ ഭരണത്തുടർച്ച ലഭിക്കുമെന്നുതന്നെയാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഉറച്ച കാൽവെപ്പോടെയുള്ള പ്രവർത്തന ഫലമായി ശുചിത്വ മേഖലയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാകാൻ തളിപ്പറമ്പിന് കഴിഞ്ഞുവെന്നാണ് ഭരണസമിതി അവകാശപ്പെടുന്നത്. പാളയാട് മലിനജല പ്ലാൻറി​ൻെറ നല്ല നടത്തിപ്പും ട്രഞ്ചിങ്​ ഗ്രൗണ്ടി​ൻെറ സംരക്ഷണവും പ്ലാസ്​റ്റിക് മാലിന്യ നിർമാർജനവും നഗരസഭയുടെ കാര്യശേഷി തെളിയിച്ച നടപടികളാണ്. ഹരിത കർമസേനയുടെ കർമോത്സുകതക്ക് പൊതു സ്വീകാര്യത നേടാൻ ഇതുവഴി സാധിച്ചു. മാലിന്യനിക്ഷേപം നിരീക്ഷിക്കാനായി മൂവബിൾ കാമറ സ്ഥാപിച്ചു. കുടുംബശ്രീയുടെ യശ്ശസ്സുയർത്തി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. വിവിധ വിഭാഗങ്ങൾക്ക് ക്ഷേമപെൻഷനുകൾ ഉറപ്പാക്കി. ഭിന്നശേഷി സൗഹൃദ നഗരമാക്കി തളിപ്പറമ്പിനെ മാറ്റി. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ നടപ്പാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിരവധി തൊഴിൽ ദിനങ്ങൾ സൃഷ്​ടിച്ചു. പൊതുമരാമത്ത് മേഖല നഗര വികസനത്തി​ൻെറ കൈയൊപ്പ് ചാർത്തി. നിരവധി റോഡുകൾ ഗതാഗത യോഗ്യമാക്കി. പ്രധാനപ്പെട്ട 18 ഓളം കേന്ദ്രങ്ങളിൽ മിനി മാസ്​റ്റ്​ ലൈറ്റുകൾ സ്ഥാപിച്ചും ദേശീയപാതയുടെ മധ്യത്തിലെ ഡിവൈഡറിൽ വിളക്കുകൾ സ്ഥാപിച്ചും വെളിച്ച വിപ്ലവം സാധ്യമാക്കി. സ്കൂളുകളിൽ മികച്ച ഭൗതിക സൗകര്യങ്ങൾ സൃഷ്​ടിച്ചു. അധ്യാപക സംഗമവും അക്ഷരമുറ്റം പദ്ധതിയും മികച്ച മാതൃകകളാണ്. യു.ഡി.എഫി​ൻെറ ശക്തികേന്ദ്രമാണ് തളിപ്പറമ്പെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ലഭിക്കുമെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. എന്നാൽ, യു.ഡി.എഫിൽ കക്ഷികൾക്കുള്ളിൽ തന്നെ പ്രശ്നമുള്ളതിനാൽ കുതികാൽ വെട്ട് നടക്കുമെന്നും അത് വഴി ഭരണത്തിലെത്താമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഒരു സീറ്റ് മാത്രമുള്ള ബി.ജെ.പി സീറ്റ് വർധിപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്.കക്ഷി നില - 34മുസ്​ലിം ലീഗ് - 15കോൺഗ്രസ് -ഏഴ്​സി.പി.എം- 11ബി.ജെ.പി- ഒന്ന്​വികസന നേട്ടങ്ങൾ കേരളത്തിന് മാതൃക –മഹ്​മൂദ് അള്ളാംകുളം (ചെയർമാൻ)വികസന മുന്നേറ്റത്തിൽ ചരിത്രമെഴുതിയാണ് തളിപ്പറമ്പ് നഗരസഭ അഞ്ചുവർഷം പൂർത്തീകരിച്ചിരിക്കുന്നത്. 2015 ൽ അധികാരമേറ്റ ഭരണസമിതി വികസന കാഴ്ചപ്പാടിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് പ്രവൃത്തിപഥത്തിലെത്തിച്ചു. നഗരസഭാ പ്രദേശം കലാ-സാംസ്കാരിക- വിദ്യാഭ്യാസ - വ്യാപാര രംഗങ്ങളിൽ ലോകത്തിനൊപ്പം വളർന്നു. സാമൂഹ്യ നീതിയും സമാധാനവും നിലനിൽക്കുന്ന ഇവിടെ തലമുറകളായി കാത്തുവെച്ച മതസൗഹാർദത്തിന് കോട്ടം തട്ടാതെ സംരക്ഷിക്കാനായി.തളിപ്പറമ്പ് നഗരസഭയുടെ ചരിത്രത്തിൽ വികസന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് 2015 -20. പ്രധാന വികസന വെല്ലുവിളി പരിമിതമായ ഭൂവിസ്തൃതിയും വർധിച്ച ജനസാന്ദ്രതയുമാണ്. ഭരണ തലത്തിലെ സുതാര്യതയുടെ ഫലമായി നഗരവികസനത്തിന് മാസ്​റ്റർ പ്ലാൻ തയാറാക്കി അതിനനുസൃതമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമന്യെ കൗൺസിലിലെ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളാണ് നഗരസഭക്ക് ഉണർവേകിയത്. തമ്മിലടിമൂലം ഒരു വികസന പ്രവർത്തനവും കാര്യമായി നടന്നില്ല–കോമത്ത് മുരളീധരൻ (സി.പി.എം)ഭരണകക്ഷിയിലെ പാർട്ടികൾക്കുള്ളിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം കാരണം ഒരു വികസന പ്രവർത്തനവും കാര്യമായി നടന്നില്ല. അഞ്ചുവർഷത്തിനിടയിൽ ഒരു തവണ മാത്രമാണ് കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്​. സ്​റ്റിയറിങ്​ കമ്മിറ്റിയും ചേർന്നില്ല. ഇതൊക്കെ വികസനപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തന്നെ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോയതിനും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതിനും സംസ്ഥാനത്തുതന്നെ തളിപ്പറമ്പ് സാക്ഷ്യം വഹിച്ചു. ചെയർമാനും സെക്രട്ടറിയും തമ്മിൽ മിണ്ടാട്ടമില്ല. ചെയർമാനും അവരുടെ തന്നെ കക്ഷിയിലെ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽ സംസാരിക്കാറില്ല. തന്മൂലം ഭരണസ്തംഭനം ഉണ്ടായി. ഭരണകക്ഷിയിലെ ഗ്രൂപ്പിസം ദൗർബല്യമായി കണ്ടു ഉദ്യോഗസ്ഥർ അത് മുതലെടുത്തു. ഉദ്യോഗസ്ഥ അഴിമതി തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ല.
Show Full Article
TAGS:
Next Story