Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംസ്ഥാനത്തെ ആദ്യ വനിത...

സംസ്ഥാനത്തെ ആദ്യ വനിത ഡിവൈ.എസ്.പി കൊട്ടിയൂരിൽ സ്ഥാനാർഥി

text_fields
bookmark_border
കൊട്ടിയൂർ: സംസ്ഥാനത്തെ ആദ്യ വനിത ഡിവൈ.എസ്.പി കൊട്ടിയൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് ഗോദയിൽ. സ്വർണമ്മ വിപിൻ ചന്ദ്രനാണ് യു.ഡി.എഫിന് വേണ്ടി കൊട്ടിയൂരിൽ സ്ഥാനാർഥിയാകുന്നത്. പി.എസ്.സി വഴി നിയമനം നടന്ന ആദ്യ വനിതാ പൊലീസ് ബാച്ചിലെ അംഗമാണ് സ്വർണമ്മ. വയനാട് പേര്യയിലെ കുട്ടപ്പൻ -രത്നമ്മ ദമ്പതികളുടെ മകളാണ്​. കൽപറ്റ സ്​റ്റേഷനിലായിരുന്നു ആദ്യ നിയമനം. 2003 ൽ കോട്ടയം വനിത സെല്ലിൽ എസ്.ഐയായി. പൊലീസ് അക്കാദമിയിലും വയനാട് വനിത സെല്ലിലും ജോലിചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയായി നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നും വർഷങ്ങളായി രാഷ്​ട്രസേവന രംഗത്തുള്ള പരിചയസമ്പത്ത് പൊതുപ്രവർത്തന രംഗത്ത്​ കരുത്താകുമെന്നും സ്വർണമ്മ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്ത് മൂന്നാം വാർഡായ ഒറ്റപ്ലാവിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി സ്വർണമ്മ മത്സരിക്കുന്നത്. വർഷങ്ങളായി ഇടതു മുന്നണി ​ൈകയടക്കിവെച്ച വാർഡ് സ്വർണമ്മയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫി​ൻെറ വിലയിരുത്തൽ. പൊലീസ് സേനയിൽനിന്ന് കഴിഞ്ഞ വർഷമാണ് ഇവർ വിരമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story