Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴല്ലൂര്‍ പഞ്ചായത്തിൽ...

കീഴല്ലൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 14ല്‍ 13ൽ സി.പി.എമ്മും ഒന്നിൽ എല്‍.ഡി.എഫ് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. ഇതിനിടെ, യു.ഡി.എഫിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച നടന്നുവരുകയാണ്. കഴിഞ്ഞ തവണ സീറ്റ് ധാരണ നടക്കാത്തതിനാല്‍ മുസ്​ലിം ലീഗും കോണ്‍ഗ്രസും ഒറ്റക്കാണ് മത്സരിച്ചിരുന്നത്. ചര്‍ച്ച ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്​ നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കാറുള്ള എടയന്നൂര്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ചര്‍ച്ച നീണ്ടുപോകാന്‍ കാരണം. ചാലോട്- കെ.വി. ഷീജ (സി.പി.എം), എടയന്നൂര്‍- പി.കെ. അബ്​ദുല്‍ ലത്തീഫ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍), തെരൂര്‍- എം.വി. നിമ്യ ടീച്ചര്‍ (സി.പി.എം), തെരൂര്‍ പാലിയോട്- പി. ബാബു (സി.പി.എം), എളമ്പാറ- കെ.വി. മിനി (സി.പി.എം), വെള്ളിയാംപറമ്പ്- ടി.കെ. ലതിക (സി.പി.എം), വായാന്തോട്- പി.പി. ശ്യാംലാല്‍ (സി.പി.എം), കൊതേരി- പി. ലേഖ (സി.പി.എം), പേരാവൂര്‍- കെ. അനില്‍ കുമാര്‍ (സി.പി.എം), പാലയോട്- ഇ. ഷീന (സി.പി.എം), കീഴല്ലൂര്‍- പി. ഷമല്‍ (സി.പി.എം), കീഴല്ലൂര്‍ നോര്‍ത്ത്- റഹ്ഷാന (സി.പി.എം), കാനാട്- പി.കെ. ജിഷ (സി.പി.എം), പനയത്താംപറമ്പ്- കെ. മനോഹരന്‍ മാസ്​റ്റര്‍ (സി.പി.എം) എന്നിവരാണ് എല്‍.ഡി.എഫില്‍ മത്സരരംഗത്തുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story