Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഞ്ചിയത്ത്...

വഞ്ചിയത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാർ; വളർത്തുനായെ കടിച്ചുകൊന്നു

text_fields
bookmark_border
വഞ്ചിയത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാർ; വളർത്തുനായെ കടിച്ചുകൊന്നുഫോട്ടോ:: SKPM DogCap: പയ്യാവൂർ വഞ്ചിയംതട്ടിൽ വളർത്തുനായെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽശ്രീകണ്ഠപുരം: പയ്യാവൂർ വഞ്ചിയംതട്ടിൽ പുലിയിറങ്ങിയതായി നാട്ടുകാർ. വളർത്തുനായെ കടിച്ചുകൊന്ന നിലയിൽ കാണപ്പെട്ടു. വഞ്ചിയംതട്ടിലെ വലിയ വീട്ടിൽ ഷാലുവി ൻെറ വീട്ടിലെ നായെയാണ് കടിച്ചുകൊന്നത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായിരുന്നു. ഷാലുവി ൻെറ ആട്ടിൻകൂടിനോട് ചേർന്നാണ് പട്ടിയെ കെട്ടിയിട്ടിരുന്നത്. രാത്രി ഏറെ വൈകി പട്ടിയുടെ ശബ്​ദം കേട്ടിരുന്നുവെങ്കിലും നോക്കിയപ്പോൾ കടിച്ചുകൊന്ന നിലയിലാണ് വീട്ടുകാർ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തുവെങ്കിലും പുലിയെ കണ്ടെത്താനായില്ല. വീടിനോട് ചേർന്ന സ്ഥലം വലിയ കാടുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്​. നേരത്തേയും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം, നായെ കൊന്നത് ...............................................പട്ടിക്കടുവയായിരിക്കാമെന്നാണ് വനംവകുപ്പ്​ അധികൃതർ പറയുന്നത്.
Show Full Article
TAGS:
Next Story