Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇത്​ അപകട 'ലൈൻ'

ഇത്​ അപകട 'ലൈൻ'

text_fields
bookmark_border
ഇത്​ അപകട 'ലൈൻ'പടം. urv tree മാലൂർ തോലമ്പ്രയിലെ വൈദ്യുതി ലൈനിന് മുകളിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾഉരുവച്ചാൽ: മാലൂർ തോലമ്പ്ര ശാസ്ത്രി നഗറിലെ തണൽമരം വളർന്നു പന്തലിച്ച് വൈദ്യുതി ലൈനിൽ തട്ടിയിട്ടും മുറിച്ചുമാറ്റാൻ അധികൃതർ നടപടിയെടുക്കുന്നില്ല. ശാസ്​ത്രി നഗറിലെ ഓട്ടോറിക്ഷകൾ പാർക്കു ചെയ്യുന്ന സ്ഥലത്താണ് അപകടകരമാം വിധം വൈദ്യുതി ലൈനിനിടയിലൂടെ മൂന്ന് തണൽ മരം വളർന്നു നിൽക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളികളും നൂറുകണക്കിന് നാട്ടുകാരും നിരന്തരം ഇടപെടുന്ന സ്ഥലത്താണ് അപകടം പതിയിരിക്കുന്നത്. ലൈനിൽ തട്ടിയ മരക്കമ്പുകൾ മുറിച്ചുമാറ്റാൻ നിരവധി തവണ പരാതിപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മരക്കമ്പുകൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്ന് ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story