Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബെൽ ഓഫ് ഫെയ്ത്ത്...

ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി തുടങ്ങി

text_fields
bookmark_border
ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി തുടങ്ങി പടം: alkd Bell of faith ആലക്കോട് ജനമൈത്രി പൊലീസ് ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി കാർത്തികപുരം എരുത്താമടയിൽ സി.ഐ കെ.ജെ. വിനോയി ഉദ്ഘാടനം ചെയ്യുന്നുആലക്കോട്: വീടുകളിൽ ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി ജനമൈത്രി പൊലീസി​ൻെറ നേതൃത്വത്തിൽ നടപ്പാക്കുന്ന ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി ആലക്കോട് പൊലീസി​ൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ചു. കാർത്തികപുരം എരുത്താമടയിലെ മേട്ടയിൽ ഏലിക്കുട്ടിയുടെ വീട്ടിൽ ബെൽ സ്ഥാപിച്ച്​ ആലക്കോട് സി.ഐ കെ.ജെ. വിനോയി ഉദ്ഘാടനം ചെയ്​തു. വാർഡംഗം വി.ബി. രമ അധ്യക്ഷത വഹിച്ചു. രാത്രിയിലും മറ്റും പ്രായമായവർക്ക് എന്തെങ്കിലും അടിയന്തരാവശ്യം നേരിട്ടാൽ വീട്ടിൽ സ്ഥാപിച്ച ബെല്ലിൽ അമർത്തിയാൽ അലാറം ശബ്​ദമുയർത്തുകയും സമീപത്ത് താമസിക്കുന്നവർക്ക് ശബ്​ദം കേട്ടെത്തി സഹായിക്കാൻ കഴിയുകയും കൂടുതൽ സഹായം ആവശ്യമായാൽ പൊലീസിൽ അറിയിക്കാനും കഴിയുന്ന വിധത്തിലാണ് പദ്ധതിയുടെ പ്രവർത്തനം. പൊലീസ് സ്​റ്റേഷൻ പരിധിയിലെ മറ്റു വീടുകളിലും പദ്ധതി നടപ്പാക്കിവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story