Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ...

തലശ്ശേരിയിൽ തെര​െഞ്ഞടുപ്പ് പ്രചാരണം തുടങ്ങി

text_fields
bookmark_border
തലശ്ശേരിയിൽ തെര​െഞ്ഞടുപ്പ് പ്രചാരണം തുടങ്ങി പടം.....TLY ELECTION തലശ്ശേരിയിൽ തെരഞ്ഞെടുപ്പിനുള്ള ചുവരെഴുത്ത് തുടങ്ങിയപ്പോൾതലശ്ശേരി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നവരുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നഗരത്തിലും ഗ്രാമങ്ങളിലും തുടക്കമായി. കോവിഡ് േപ്രാ​േട്ടാകോൾ നിലനിൽക്കുന്നതിനാൽ ചുവരെഴുത്തിലും വാട്​സ്ആപ് വഴിയുള്ള പ്രചാരണത്തിലുമാണ് സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധപുലർത്തുന്നത്. പൊതുനിരത്തുകളിലെ ചുവരുകളിൽ പേരും ചിഹ്നവും എഴുതിയുള്ള സ്ഥാനാർഥികളുടെ വോട്ടഭ്യർഥന പഴയകാല തെരഞ്ഞെടുപ്പി​ൻെറ പ്രതീതിയുണർത്തുകയാണ്. പ്ലാസ്​റ്റിക്കിനും ഫ്ലക്​സ് പ്രിൻറിങ്ങിനും കടുത്ത നിയന്ത്രണമുള്ളതിനാൽ ചുവരെഴുത്തിലാണ് എല്ലാ പാർട്ടിക്കാരുടെയും കണ്ണ്. ഇതിനായി കലാകാരന്മാരും സജീവമായി രംഗത്തിറങ്ങി. തൊഴിലില്ലാതെ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഇവർക്ക്​ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ ഉപജീവനത്തിനുള്ള അവസരമായി. അങ്കത്തിനിറങ്ങുന്ന ഗ്രാമപഞ്ചായത്ത്, നഗരസഭ സ്ഥാനാർഥികളെ മുന്നണികൾ കണ്ടെത്തിക്കഴിഞ്ഞു. ഇടതുമുന്നണിയാണ് ഇക്കാര്യത്തിൽ ഒരു ചുവട് മുന്നിലുള്ളത്. മൂന്നു ഗ്രാമപഞ്ചായത്തുകളിലേക്കും ഒരു നഗരസഭയിലേക്കുമുള്ള മത്സരാർഥികളുടെ അന്തിമ പട്ടിക ഇടതുമുന്നണി ഞായറാഴ്​ച പുറത്തിറക്കും. എരഞ്ഞോളി, കതിരൂർ, ന്യൂമാഹി പഞ്ചായത്തുകളിലേക്കും തലശ്ശേരി നഗരസഭയിലേക്കുമുള്ള ഇടത് സ്ഥാനാർഥികൾ ആരെന്ന് ഞായറാഴ്​ച അറിയാം. കൂടുതൽ പുതുമുഖങ്ങളും ഒപ്പം നിലവിലുള്ള പരിചയസമ്പന്നരെയും കളത്തിലിറക്കിയുള്ള പോരിനാണ് വേദി ഒരുങ്ങുന്നത്. ഇപ്പോൾ പ്രാതിനിധ്യമുള്ളവ നിലനിർത്തുകയും കൂടുതൽ സീറ്റുകൾ ഇത്തവണ എതിരാളികളിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് എൽ.ഡി.എഫ് തലശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.സി. പവിത്രൻ പറഞ്ഞു. യു.ഡി.എഫി​ൻെറ മതതീവ്രവാദ കൂട്ടുകെട്ടും ബന്ധങ്ങളും വോട്ടർമാരെ ബോധ്യപ്പെടുത്തും. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്​​്രടീയ നിലപാട് വോട്ടർമാരെ സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതും കാത്തിരിക്കുകയാണ് യു.ഡി.എഫ്. ഗോദയിൽ ബലാബലത്തിന് എതിരാളിയെ നേരിടാൻ പ്രാപ്​തരായ സ്ഥാനാർഥികളെ നിർത്തണമെന്ന നിശ്ചയദാർഢ്യത്തിലാണ് വലതുമുന്നണിയും ബി.ജെ.പിയും. എൽ.ഡി.എഫിൽ രണ്ടാമതുള്ള സി.പി.ഐക്ക് ഇത്തവണ മത്സരിക്കാൻ കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്നാണ് സൂചന. നാഷനൽ ലീഗിനും എൻ.സി.പിക്കും സീറ്റ് നൽകിക്കഴിഞ്ഞു. അതേസമയം, കഴിഞ്ഞ തവണത്തേതുപോലെ സീറ്റുകൾ വീതിച്ചെടുക്കാനാണ് യു.ഡി.എഫിൽ ധാരണ. നീക്കുപോക്കിന് ഘടകകക്ഷികളിലും സമ്മർദമുണ്ട്.
Show Full Article
TAGS:
Next Story