Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആലക്കോട് പഞ്ചായത്ത്​...

ആലക്കോട് പഞ്ചായത്ത്​ ഭരണസമിതി യോഗം: എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

text_fields
bookmark_border
ആലക്കോട് പഞ്ചായത്ത്​ ഭരണസമിതി യോഗം: എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ പദ്ധതിയിൽ അഴിമതി നടന്നതായി ആരോപിച്ച് ഭരണസമിതിയുടെ അവസാനയോഗത്തിൽ നിന്ന് പ്രതിപക്ഷത്തെ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ നിന്ന് എൽ.ഡി.എഫിലെ ടി.ജി. വിക്രമൻ, ടി. ചന്ദ്രമതി, ഫ്രാൻസിസ് എന്നിവരാണ് ഇറങ്ങിപ്പോയത്.പഞ്ചായത്തിൽ നടപ്പിലാക്കിയ സമൂഹിക അടുക്കളയുടെ മറവിൽ വലിയ സാമ്പത്തിക അഴിമതിയും ക്രമക്കേടുകളും നടന്നതായാണ് പ്രതിപക്ഷത്തി​ൻെറ ആരോപണം. പദ്ധതി നടത്തിപ്പിലെ അഴിമതി സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് വിജിലൻസിനും പരാതി നൽകി.
Show Full Article
TAGS:
Next Story