Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയുർവേദ ഡിസ്‌പെൻസറി...

ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: 18 ലക്ഷം രൂപ ചെലവഴിച്ച്​ നവീകരിച്ച തില്ലങ്കേരി ഗവ. ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു. 18 ലക്ഷം രൂപ ചെലവിലാണ്​ നവീകരിച്ചത്​. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് ഉദ്​ഘാടനം നിർവഹിച്ചു. പരിശോധന മുറി, യോഗ ഹാൾ, ഔഷധ സസ്യത്തോട്ടം, ഫാർമസി, ടോയ്​ലറ്റ് എന്നീ സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. ഷൈമ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അനീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശ്രീധരൻ, പി.കെ. രാജൻ, വി. മിനി, കെ.കെ. പ്രീത, യു.സി. നാരായണൻ, എ.കെ. ശങ്കരൻ, കെ.എ. ഷാജി, വിലങ്ങേരി കൃഷ്ണൻ, കെ.സി. സജീവൻ, എൻ.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്​ സൻെറർ ആയി ഉടൻ മാറാൻ പോകുന്ന സ്ഥാപനത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയ പുതിയ സൗകര്യം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും. സ്ഥിരമായി യോഗ ഇൻസ്‌ട്രക്ടറുടെ സേവനം ഇതുവഴി ലഭ്യമാകും. കുട്ടികൾക്കും മറ്റും ഔഷധ സസ്യങ്ങളെ കൂടുതൽ പരിചയപ്പെടാനുള്ള സൗകര്യവും സ്ഥാപനത്തിൽ ലഭ്യമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story