Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെങ്കൽ ലോറി...

ചെങ്കൽ ലോറി കുഴിയിലേക്ക് മറിഞ്ഞു

text_fields
bookmark_border
ചെങ്കൽ ലോറി കുഴിയിലേക്ക് മറിഞ്ഞു ikr ksrtc accident പെരുവളത്തുപറമ്പിൽ ബസും ലോറിയും കൂട്ടിമുട്ടിയപ്പോൾഇരിക്കൂർ: കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരി​േക്കറ്റു. പെരുവളത്തുപറമ്പ് ഗ്രാമീണ ന്യായാലയത്തിന് സമീപത്താണ് അപകടം. ഇവിടെ കൾവർട്ട്​ പണി പുരോഗമിച്ചു വരുകയാണ്. റോഡി​ൻെറ ഒരു വശത്ത് കുഴിയെടുത്തതിനാൽ ഇവിടെ ഒരുസമയം ഒറ്റദിശയിലേക്ക് മാത്രമാണ് വാഹനങ്ങൾ പോകുന്നത്. ഇരിക്കൂറിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസ് കൾവർട്ടി​ൻെറ ഒരു വശത്തുകൂടെ പോവുന്നതിനിടെ എതിർദിശയിൽ നിന്നും ചെങ്കൽ കയറ്റി വരുകയായിരുന്ന ലോറിക്ക് യഥാസമയം വാഹനം നിർത്താൻ കഴിയാത്തതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story