Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒരു ചുവടു മുന്നേ...

ഒരു ചുവടു മുന്നേ എൽ.ഡി.എഫ്​; ജില്ല പഞ്ചായത്ത്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ മാണി വിഭാഗത്തിലെ സ്​ഥാനാർഥി​ ആലക്കോട്​ മത്സരിക്കും കണ്ണൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ, ജില്ല പഞ്ചായത്തിൽ മത്സരിക്കുന്ന മുഴുവൻ മണ്ഡലങ്ങളിലെയും സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എൽ.ഡി.എഫ്​. ജില്ല പഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്​ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​. പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ മാണി വിഭാഗത്തിലെ സ്​ഥാനാർഥി​ ആലക്കോട്​ മണ്ഡലത്തിൽ മത്സരിക്കും. നിലവിലെ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ പി.പി. ദിവ്യ കല്യാശ്ശേരി മണ്ഡലത്തിലാണ്​ മത്സരിക്കുന്നത്​. കഴിഞ്ഞദിവസം സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി സ്​ഥാനം ഒഴിഞ്ഞ പാർട്ടി ജില്ല കമ്മിറ്റി അംഗം ബിനോയ്​ കുര്യൻ തില്ലങ്കേരി മണ്ഡലത്തിൽ നിന്നാണ്​ ജനവിധി തേടുന്നത്​. സംവരണ വാർഡായതിനാൽ വനിതയായിരിക്കും ഇക്കുറി ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം വഹിക്കുക. സി.പി.എമ്മിൽനിന്ന്​ 15 സ്​ഥാനാർഥികളും സി.പി.െഎയിൽനിന്ന്​ മൂന്നുപേരുമാണ്​ ജനവിധി തേടുന്നത്​. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും എട്ട്​ നഗരസഭകളിലും​ കണ്ണൂർ കോർപറേഷനിലും സീറ്റ് വിഭജനം പൂർത്തീകരിച്ചതായി നേതാക്കൾ അറിയിച്ചു. സീറ്റ് വിഭജനം പൂർത്തീകരിച്ചതിനുശേഷം ഘടകകക്ഷികൾക്ക് അനുവദിച്ച മണ്ഡലങ്ങളിൽ അതത് പാർട്ടികളാണ് സ്​ഥാനാർഥികളെ തീരുമാനിച്ചത്. വാർഡടിസ്​ഥാനത്തിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്​കരണ യോഗങ്ങൾ നവംബർ 15നകം നടത്താനും സ്​ഥാനാർഥികൾ വ്യക്​തികളെയും സ്​ഥാപനങ്ങളെയും സന്ദർശിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ നവംബർ 20 വരെ സംഘടിപ്പിക്കാനും എൽ.ഡി.എഫ്​ ജില്ല കമ്മിറ്റി യോഗത്തിൽ ധാരണയായി. ജില്ല പഞ്ചായത്തിലെ മണ്ഡലം, സ്​ഥാനാർഥി, പാർട്ടി എന്ന ക്രമത്തിൽ: 1. കരിവെള്ളൂർ -എം. രാഘവൻ –സി.പി.എം, 2. ആലക്കോട് -ജോയി കൊന്നക്കൽ –കേരള കോൺ., 3. നടുവിൽ - നീതുമോൾ വർഗീസ്, –കേരള കോൺ. (എസ്​), 4. പയ്യാവൂർ -കെ. സാജൻ –ജെ.ഡി (എസ്​), 5. ഉളിക്കൽ –അഡ്വ. കെ.പി. ഷിമ്മി –സി.പി.െഎ, 6. പേരാവൂർ –ഷീന ജോൺ –എൻ.സി.പി, 7. തില്ലങ്കേരി –ബിനോയ് കുര്യൻ –സി.പി.എം, 8. കോളയാട് –വി. ഗീത –സി.പി.െഎ, 9. പാട്യം –യു.പി. ശോഭ –സി.പി.എം, 10. കൊളവല്ലൂർ –ഉഷ രയരോത്ത്​ എൽ.ജെ.ഡി, 11. പന്ന്യന്നൂർ –ഇ. വിജയൻ മാസ്​റ്റർ –സി.പി.എം. 12. കതിരൂർ –മുഹമ്മദ് അഫ്​സൽ– സി.പി.എം, 13. പിണറായി –കോങ്കി രവീന്ദ്രൻ –സി.പി.എം, 14. വേങ്ങാട്​ –കല്ലാട്ട് ചന്ദ്രൻ –സി.പി.എം, 15. ചെമ്പിലോട് –കെ.വി. ബിജു –സി.പി.എം, 16. കൂടാളി –വി.കെ. സുരേഷ്ബാബു -സി.പി.െഎ, 17. മയ്യിൽ– എൻ.വി. ശ്രീജിനി –സി.പി.എം, 18. കൊളച്ചേരി –ഡോ. കെ. ഷെറിൻ ഖാദർ –​െഎ.എൻ.എൽ, 19. അഴീക്കോട് –അഡ്വ. ടി. സരള –സി.പി.എം, 20. കല്യാശ്ശേരി –പി.പി. ദിവ്യ –സി.പി.എം, 21. ചെറുകുന്ന് – അഡ്വ. കുഞ്ഞായിശ പുത്തലത്ത് –സി.പി.എം, 22. കുഞ്ഞിമംഗലം –സി.പി. ഷിജു ––സി.പി.എം, 23. പരിയാരം –അഡ്വ. കെ.കെ. രത്നകുമാരി ––സി.പി.എം, 24. കടന്നപ്പള്ളി –ടി. തമ്പാൻ മാസ്​റ്റർ –സി.പി.എം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story