Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ട്​ ചെയ്യാൻ...

വോട്ട്​ ചെയ്യാൻ കണ്ണൂ​ർ കാത്തിരിക്കണം; ഫലം പെ​ട്ടെന്നറിയാം

text_fields
bookmark_border
വോട്ട്​ ചെയ്യാൻ കണ്ണൂ​ർ കാത്തിരിക്കണം; ഫലം പെ​ട്ടെന്നറിയാം കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ്​ മൂന്നുഘട്ടങ്ങളായപ്പോൾ ​അവസാന ഘട്ടത്തിലാണ്​ ​കണ്ണൂർ ജില്ല. ബൂത്തിലേക്ക്​ നീങ്ങാൻ ആദ്യഘട്ടം പോളിങ്​​ കഴിഞ്ഞ്​ ആറാംദിനം വരെ കണ്ണൂരുകാർ കാത്തിരിക്കണം. എന്നാൽ, പെട്ടിയിലായ വോട്ടി​ൻെറ കണക്കറിയാൻ കാത്തിരിപ്പ്​ വേണ്ട. ഡിസംബർ 14ന്​ നടക്കുന്ന പോളിങ്ങി​ൻെറ ഫലം 16നുതന്നെ അറിയാം. പോളിങ്​​ മൂന്നാംഘട്ടത്ത​ിലേക്ക്​ നീട്ടിയത്​ സ്ഥാനാർഥികൾക്കും പാർട്ടികൾക്കും വീണുകിട്ടുന്ന അവസരമാണ്​. അവർക്ക്​ പ്രചാരണത്തിന്​ ഒരാഴ്​ചയോളം അധികമായി ലഭിക്കുന്നു. കോവിഡ്​ കാലത്ത്​ ആളെക്കൂട്ടി കാടിളക്കിയുള്ള പ്രചാരണം സാധ്യമല്ലെന്നിരിക്കെ, കൂടുതൽ ആളുകളെ നേരിൽ കാണാൻ കിട്ടുന്ന ഈ അധിക സമയം വിലപ്പെട്ടതുതന്നെ. കണ്ണൂർ ഉൾപ്പെടെ നാലു ജില്ലകൾ മാത്രമാണ്​ മൂന്നാംഘട്ടത്തിലുള്ളത്​. രണ്ടാംഘട്ട പോളിങ്​​ ഡിസംബർ 10ന്​ പൂർത്തിയായി കഴിഞ്ഞാൽ പിന്നീടുള്ള നാലുദിനം മുതിർന്ന നേതാക്കളടക്കം ഈ മേഖലയിൽ കൂട്ടമായി എത്താനാണ്​ സാധ്യത. അവസാന മണിക്കൂറുകളിലെ വോ​ട്ടോട്ടത്തിന്​ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഇരുപക്ഷത്തും ആവേശം കൂട്ടുകയും ചെയ്യും. കോവിഡ്​ കാലത്തെ തെരഞ്ഞെടുപ്പ്​ ഒരുക്കത്തിൽ ആഴ്​ചകൾക്ക്​ മുമ്പുതന്നെ പാർട്ടികൾ സജീവമാണ്​. സ്ഥാനാർഥി പട്ടിക മിക്കയിടങ്ങളിലും ഏ​െറക്കുറെ തയാറാണ്​. തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടന​ുണ്ടാകും. പരമ്പരാഗത ​ഇടങ്ങളിൽ സീറ്റുറപ്പിച്ച സ്ഥാനാർഥികൾ ഇതിനകം പ്രചാരണം അനൗപചാരികമായി തുടങ്ങിയിട്ടുമുണ്ട്​. മുന്നണികൾക്കുള്ളിൽ ഘടകകക്ഷികൾ തമ്മിൽ സീറ്റ്​ ധാരണ ഏ​െറക്കുറെ പൂർത്തിയായി. യു.ഡി.എഫിലും എൽ.ഡി.എഫിലും മുൻവർഷങ്ങളിൽ ഓരോ പാർട്ടികളും മത്സരിച്ച സീറ്റുകളിൽ വലിയ മാറ്റമില്ല. കോവിഡ്​ കാലത്ത്​ സമ്പർക്ക വിലക്കാണ്​ മുന്നണികൾക്ക്​ മുന്നിലുള്ള വെല്ലുവിളി. സമൂഹ മാധ്യമങ്ങൾ വഴി ​അതു മറികടക്കാനാണ്​ ശ്രമം. പാർട്ടികളും മുന്നണികളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ 24 മണിക്കൂറും സജീവമാണ്​. ജില്ലയിൽ ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 53 എണ്ണം ഇടതുഭരണത്തിലാണ്​. 18 എണ്ണമാണ്​ യു.ഡി.എഫിനുള്ളത്​. ഒമ്പത്​ നഗരസഭകളിൽ അഞ്ച്​ എൽ.ഡി.എഫിനും മൂന്നെണ്ണം യു.ഡി.എഫിനുമാണ്​. 11 ബ്ലോക്ക്​ പഞ്ചായത്തുകളും എൽ.ഡി.എഫി​ൻെറ കൈയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story