Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്‌കോളര്‍ഷിപ്പിന്...

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചുകണ്ണൂർ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്‌സി​ൻെറ യോഗ്യത പരീക്ഷക്ക്​ 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാഫോറം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡി​ൻെറ kmtwwfb.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തി​ൻെറ സര്‍ട്ടിഫിക്കറ്റ് സഹിതം ബോര്‍ഡി​ൻെറ ജില്ല ഓഫിസില്‍ ഡിസംബര്‍ 31ന് മുമ്പ് ലഭിക്കണം. ഫോണ്‍: 0497 2705197.ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണംകണ്ണൂർ: കേരള മദ്റസ അധ്യാപക ക്ഷേമനിധിയില്‍ നിന്ന്​ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ തടസ്സം കൂടാതെ പെന്‍ഷന്‍ ലഭിക്കുന്നതിനായി ഡിസംബര്‍ 20ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റി​ൻെറ മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04952 966577.ക്ഷേമനിധി കുടിശ്ശിക: സമയപരിധി നീട്ടികണ്ണൂർ: കേരള ഓട്ടോമൊബൈല്‍ വര്‍ക്​ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ അംശാദായം അടക്കാന്‍ വീഴ്ച വരുത്തിയവരുടെ കുടിശ്ശിക പിഴപ്പലിശയും ചേര്‍ത്ത് അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31വരെ നീട്ടിയതായി ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.സീറ്റൊഴിവ്കണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്​സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എംഎസ്​സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സിക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005059, 9605228016.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story