Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിൽപ്​ സമരം

നിൽപ്​ സമരം

text_fields
bookmark_border
നിൽപ്​ സമരംഫോട്ടോ- mtr-congress road samaram.jpg കോണ്‍ഗ്രസ് നില്‍പ് സമരം മട്ടന്നൂരില്‍ മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നുമട്ടന്നൂര്‍: മട്ടന്നൂര്‍ –മണ്ണൂര്‍ റോഡ് മെക്കാഡം ടാറിങ്​ പണി ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂര്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ മുതല്‍ മണ്ണൂര്‍ പാലം വരെയുള്ള 10 കേന്ദ്രങ്ങളില്‍ നില്‍പ് സമരം നടത്തി. മണ്ഡലംതല ഉദ്ഘാടനം കോളജ് റോഡില്‍ ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഓഫിസിന് മുന്നില്‍ നടന്ന സമരം മട്ടന്നൂര്‍ മണ്ഡലം പ്രസിഡൻറ്​ എ.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. കല്ലൂരില്‍ കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ സി. ബാലന്‍ ഉദ്ഘാടനം ചെയ്തു. പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. മരുതായിയില്‍ യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. ദാമോദരന്‍ മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. സി. അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. മരുതായി പാലത്തിന് സമീപം നടന്ന സമരം ഐ.എന്‍.ടി.യു.സി ബ്ലോക്ക് പ്രസിഡൻറും കൗണ്‍സിലറുമായ കെ.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഷിനോദ് അധ്യക്ഷത വഹിച്ചു. നാലാങ്കേരിയില്‍ മണ്ഡലം വൈസ് പ്രസിഡൻറ്​ എം. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഹരിപ്പന്നൂരില്‍ ഡി.കെ.ടി.എഫ് ജില്ല സെക്രട്ടറി കെ.പി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ്​ കെ.പി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ചോലത്തോട് നടന്ന സമരം ബ്ലോക്ക് സെക്രട്ടറി കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മണ്ണൂരില്‍ ഒ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. എ. രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ണൂര്‍ പാലം ജങ്​ഷനില്‍ ബ്ലോക്ക് പ്രസിഡൻറ്​ സുരേഷ് മാവില ഉദ്ഘാടനം ചെയ്തു. മോഹനന്‍ കരുമാരത്ത് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story